Latest NewsKeralaNews

‘കേരള മെനു അൺലിമിറ്റഡ്’: ബ്രാൻഡിംഗ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളീയം 2023 ന്റെ ഭാഗമായി ‘കേരള മെനു: അൺലിമിറ്റഡ്’ എന്ന ബാനറിൽ കേരളത്തിലെ 10 വിഭവങ്ങളെ ബ്രാൻഡ് ചെയ്യുന്നതിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സൂര്യകാന്തിയിലെ ഭക്ഷ്യ സ്റ്റാളിൽ വെച്ചാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചത്. രാമശ്ശേരി ഇഢലി, പൊറോട്ടയും ബീഫും, ബോളിയും പായസവും, കപ്പയും മീൻകറിയും, കുട്ടനാടൻ കരിമീൻ പൊള്ളിച്ചത്, തലശ്ശേരി ബിരിയാണി, മുളയരി പായസം, വനസുന്ദരി ചിക്കൻ, പുട്ടും കടലയും, കർക്കടക കഞ്ഞി എന്നിവയാണ് കേരളം ആഗോള തീന്മേശയിലേക്ക് ബ്രാന്റുകളായി അവതരിപ്പിക്കുക.

Read Also: 9 പഠന മേഖലകളിൽ 6 ലക്ഷം രൂപ വരെ ഗ്രാന്റ്! റിലയൻസ് ഫൗണ്ടേഷൻ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അവസരം, കൂടുതൽ വിവരങ്ങൾ അറിയാം

കേരളത്തിന്റെ സുഭിക്ഷമായ ഭക്ഷണ പാരമ്പര്യത്തെ, മലയാളിയുടെ ആതിഥ്യ മര്യാദയെ ഈ കേരളീയത്തോടെ ഒരു ബ്രാൻഡായി ഉയർത്തുകയാണ് ലക്ഷ്യം. ചടങ്ങിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ, ഭക്ഷ്യ മേള ചെയർമാൻ എ എ റഹീം എംപി, ഒ എസ് അംബിക എംഎൽഎ, മീഡിയ കമ്മിറ്റി ചെയർമാൻ ആർ എസ് ബാബു തുടങ്ങിയവർ പങ്കെടുത്തു. അനാച്ഛാദന ചടങ്ങിനു ശേഷം സൂര്യകാന്തിയിലെ എല്ലാ ഫുഡ് സ്റ്റാളുകളും സന്ദർശിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.

അതേസമയം, കേരളീയം 2023 ന് ഇന്നലെ സമാപനം കുറിച്ചു.

Read Also: രാജസ്ഥാനിൽ ഒരിക്കല്‍ കൂടി കോൺഗ്രസ് അധികാരത്തിലെത്തിയാല്‍ പോപ്പുലര്‍ ഫ്രണ്ടിനെ പുനരുജ്ജീവിപ്പിക്കും: അമിത് ഷാ

shortlink

Related Articles

Post Your Comments

Related Articles


Back to top button