ErnakulamKeralaNattuvarthaLatest NewsNews

കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന ഫോർഡ് ഫിയസ്റ്റ കാർ കത്തിനശിച്ചു

കാറിലുണ്ടായിരുന്ന രണ്ട് യാത്രക്കാർ ഓടി രക്ഷപ്പെട്ടതിനാൽ ആളപായമില്ല

കൊച്ചി: എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. കാറിലുണ്ടായിരുന്ന രണ്ട് യാത്രക്കാർ ഓടി രക്ഷപ്പെട്ടതിനാൽ ആളപായമില്ല.

Read Also : സാമ്പത്തിക പ്രതിസന്ധി: കേന്ദ്ര അവഗണനയ്ക്ക് എതിരെ മുഖ്യമന്ത്രിയുള്‍പ്പെടെ ഡല്‍ഹിയില്‍ സമരം ചെയ്യുമെന്ന് ഇപി ജയരാജന്‍

ഇന്ന് രാത്രിയോടെ എറണാകുളം അങ്കമാലി ദേശീയപാതയിൽ ഇടപ്പള്ളി മേൽപ്പാലത്തിലാണ് സംഭവം. വിവരമറിഞ്ഞ് ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. കാർ ഭാഗികമായി കത്തിനശിച്ചു. അപകടത്തെ തുടർന്ന്, ആലുവ റൂട്ടിൽ വാഹനഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ശരത്, ശശാങ്ക് എന്നീ യുവാക്കളാണ് കാറിലുണ്ടായിരുന്നത്. ഫോർഡ് ഗ്ലോബൽ ഫിയസ്റ്റ കാറായിരുന്നു ഇവർ ഓടിച്ചിരുന്നത്.

യാത്രക്കിടെ ബോണറ്റിൽ നിന്ന് തീ ഉയരുന്നത് കണ്ടപ്പോൾ ശരതും ശശാങ്കും കാർ നിർത്തി ഇറങ്ങിയോടി. പിന്നാലെ കാറിന് തീപിടിക്കുകയായിരുന്നു. ഫയർ ഫോഴ്സ് എത്തിയപ്പോഴേക്കും കാറിന്റെ വലിയൊരു ഭാഗം പൂർണമായും കത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button