KeralaLatest NewsNews

തിങ്കളാഴ്ച രാത്രിയും വെടിവെപ്പ്, തണ്ടര്‍ബോള്‍ട്ടും പൊലീസും മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി

 

കണ്ണൂര്‍: ഇരിട്ടി ഉരുപ്പുംകുറ്റിയില്‍ മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചില്‍ തണ്ടര്‍ബോള്‍ട്ടും പൊലീസും ഊര്‍ജ്ജിതമാക്കി. തിങ്കളാഴ്ച രാത്രിയും വെടിവെപ്പുണ്ടായ സാഹചര്യത്തിലാണ് ഈ തിരച്ചില്‍. പരിശോധനയ്ക്കായി രാത്രി വനത്തില്‍ തുടര്‍ന്ന തണ്ടര്‍ബോര്‍ട്ട് സംഘമാണ് മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടിയത്.

Read Also: ആലുവ പീഡനക്കൊലപാതകം: പ്രതി അസ്ഫാക് ആലത്തിന് വധശിക്ഷ

പിന്നാലെ തണ്ടര്‍ബോള്‍ട്ടിന്റെ ഒരു സംഘം കൂടി വനത്തില്‍ തിരച്ചില്‍ ആരംഭിച്ചു. ഇന്ന് രാവിലെ മുതല്‍ തണ്ടര്‍ബോള്‍ട്ടിന്റെയും തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെയും നേതൃത്വത്തിലുള്ള കൂടുതല്‍ സേനാംഗങ്ങള്‍ വനത്തില്‍ തിരച്ചില്‍ ആരംഭിച്ചു. കഴിഞ്ഞ ദിവസം രണ്ട് തവണയായി മാവോയിസ്റ്റും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നെങ്കിലും മാവോയിസ്റ്റ് സംഘത്തിലെ ആരെയും കസ്റ്റഡിയിലെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഏറ്റുമുട്ടലിന് ശേഷം ഇവര്‍ രക്ഷപ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button