Latest NewsKeralaIndia

പുതിയ മുതല എത്തുമെന്ന് ജ്യോത്സ്യൻ ഒരു വർഷം മുന്നേ പ്രവചിച്ചു! ബബിയയുടെ പിൻ​ഗാമിയെ പരിപാലിക്കാൻ ക്ഷേത്രം ഭാരവാ​ഹികൾ

കാസർഗോഡ് : കുമ്പള അനന്തപുരം ക്ഷേത്രകുളത്തിൽ വർഷങ്ങളായുണ്ടായിരുന്ന ബബിയ എന്ന മുതലയുടെ ജീവനറ്റ ശേഷം ഒരു വർഷം പിന്നിടുമ്പോൾ ക്ഷേത്രക്കുളത്തിൽ പുതിയ മുതലയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത് ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്. ഈ മാസം ഏഴിനാണ് കാഞ്ഞങ്ങാട് നിന്നും ക്ഷേത്രദർശനത്തിനെത്തിയ നാലം​ഗ സംഘം ക്ഷേത്രക്കുളത്തിൽ മുതലയെ ആദ്യം കാണുന്നത്. ഇവർ ഫോണിലെടുത്ത ചിത്രം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, ക്ഷേത്രത്തിലേക്ക് പുതിയ മുതല എത്തുമെന്ന് ഒരു വർഷം മുമ്പ് തന്നെ ജ്യോത്സ്യൻ പ്രവചിച്ചിരുന്നു എന്നാണ് ക്ഷേത്ര ഭാരവാഹികൾ വ്യക്തമാക്കുന്നത്.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് അനന്തപുരം ക്ഷേത്രകുളത്തിലെ ബബിയ മുതല ചത്തത്. ബബിയയുടെ മരണത്തിനു ശേഷം ക്ഷേത്രത്തിൽ പ്രശ്നം വച്ചുനോക്കിയിരുന്നു. ഒരു വർഷത്തിനുശേഷം മറ്റൊരു മുതലയെത്തുമെന്ന് ജ്യോത്സ്യൻ പറഞ്ഞിരുന്നു. അതുപോലെ തന്നെ സംഭവിച്ചുവെന്നാണ് ക്ഷേത്രത്തിന്റെ മാനേജർ ലക്ഷ്മണ ഹബ്ബാർ പറയുന്നത്.

ക്ഷേത്രക്കുളത്തിൽ ബബിയ എത്തിയത് എങ്ങനെ, എപ്പോൾ എന്ന വിവരം ഇപ്പോഴും അറിയില്ല. ബബിയയ്ക്കു മുൻപ് മറ്റൊരു മുതല ഉണ്ടായിരുന്നു. 1945 ൽ അതിനെ ബ്രിട്ടിഷ് സൈന്യം വെടിവച്ചു കൊന്നതായാണ് പറയപ്പെടുന്നത്. പിന്നീട് ദിവസങ്ങൾക്കുള്ളിൽ ബബിയ ക്ഷേത്രക്കുളത്തിൽ പ്രത്യക്ഷപ്പെടുകയായിരുന്നുവെന്ന് പറയുന്നു. ബബിയയെ കാണാൻ വേണ്ടി മാത്രം നിരവധി സഞ്ചാരികൾ ക്ഷേത്രത്തിൽ എത്തിയിരുന്നു. ക്ഷേത്രത്തിലെ നിവേദ്യമായിരുന്നു പ്രധാന ഭക്ഷണമായി നൽകിയിരുന്നത്. ഭക്തരെ ഈ മുതല ആക്രമിച്ചിരുന്നില്ല. എല്ലാ ആദരവും നൽകിയാണ് ബബിയയുടെ മൃതദേഹം സംസ്കരിച്ചത്.

ബബിയ മരിച്ച് ഒരു വർഷത്തിന് ശേഷമാണ് പുതിയ മുതലയുടെ വരവെന്നും ക്ഷേത്രത്തിന്റെ മാനേജർ ചൂണ്ടിക്കാട്ടുന്നു. നവംബർ 7ന് കാഞ്ഞങ്ങാട് നിന്നും 4 പേർ ക്ഷേത്രദർശനത്തിന് എത്തിയിരുന്നു. പ്രദക്ഷിണം നടത്തുന്ന സമയത്ത് അവർ മുതലയെ കാണുകയും തങ്ങളെ അറിയിക്കുകയും ചെയ്തു. ക്ഷേത്രജീവനക്കാർ ആരും തന്നെ മുതലയെ കണ്ടില്ല. പിന്നീട് അവർ ഫോണിൽ എടുത്ത ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചതോടെ എല്ലാവരും അറിഞ്ഞു.

നവംബർ 11ന് നേരത്തെ വന്ന ആളുകൾ വീണ്ടുമെത്തുകയും മുതലയെ കണ്ട സ്ഥലം ക്ഷേത്ര ഭാരവാഹികൾക്ക് കാണിച്ചുകൊടുക്കുകയുമായിരുന്നു. ക്ഷേത്രം മാനേജരും മേൽശാന്തി ഉൾപ്പെടെയുള്ളവരും അപ്പോഴാണ് കുളത്തിനുള്ളിലെ ചെറിയ മടയിൽ മുതലയെ കാണുന്നത്.

ഇപ്പോൾ ക്ഷേത്രക്കുളത്തിൽ കണ്ടെത്തിയത് ചെറിയ മുതലയാണ്. നീന്തിപോകാനുള്ള വളർച്ചയിലേക്ക് എത്താത്തതിനാൽ ഒരേ സ്ഥലത്ത് തന്നെയാണ് അതിന്റെ കിടപ്പ്. ദൈവീകസാങ്കൽപികം വച്ച് മാത്രം മുന്നോട്ടുപോകാനാകില്ലെന്നാണ് ക്ഷേത്ര ഭാരവാഹികൾ വ്യക്തമാക്കുന്നത്. ഈ മുതല ക്ഷേത്രത്തിൽ തന്നെ വളരണോ എന്നതുമായി ബന്ധപ്പെട്ട് തീരുമാനമായില്ലെന്നും വിശദമായ ചർച്ചകൾ നടക്കുകയാണെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.

തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധമുള്ള ക്ഷേത്രമാണ് കുമ്പള അനന്തപുരം ക്ഷേത്രം. തടകാത്തിൽ നിന്ന് താനേ ഉയർന്നുവന്നതെന്ന് പ്രതീതി സൃഷ്ടിക്കുന്ന ക്ഷേത്രം. തിരുവനന്തപുരത്തെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രവുമായുള്ള ഐതീഹ്യപ്രകാരമുള്ള ബന്ധവും കുന്പളയിലെ ഈ ക്ഷേത്രത്തിൻറെ പ്രശസ്തിയും പ്രാധാന്വവും വർദ്ധിപ്പിക്കുന്നു. വടക്കുള്ള അനന്തപദ്മനാഭൻ ഇരുന്നിട്ടാണെങ്കിൽ തെക്കുള്ള ശ്രീപദ്മനാഭൻ അനന്തശായിയാണെന്ന വ്യത്യാസം മാത്രം.

ശ്രീദേവി, ഭൂദേവി, അനന്തപദ്മനാഭ സ്വാമി, ഹനുമാൻ, ഗരുഡ, നാഗകന്യക ഇങ്ങനെയുള്ള വിഗ്രഹങ്ങള് കടുശർക്കരയോഗത്തിൽ നിർമ്മിച്ച സ്ഥിതിയിലാണ് ശ്രീകോവിലിലുള്ളത്. മൂവായിരം കൊല്ലം പഴക്കമുള്ള സ്ഥലമാണ് അനന്തപുരം ക്ഷേത്രം. പുരാതന കാലത്ത് വില്വമംഗലം സ്വാമിജി ഇവിടെ യാത്ര വന്നു എന്നാണ് വിശ്വാസം. ഒരു ദിവസം മഹാവിഷ്ണു ബാലകൻറെ രൂപത്തിൽ ഇവിടെ പ്രത്യക്ഷമായെന്നും സ്വാമിജിക്ക് ആ ബാലകൻ ഭഗവാനെന്നറിയില്ലായിരുന്നു എന്നും പറയപ്പെടുന്നു. കുറേക്കാലം ഈ കുട്ടി സ്വാമിയേടൊപ്പം താമസിച്ചുവത്രെ. ഒരു ദിവസം, പൂജാസമയത്ത് ശല്യം ചെയ്യുമ്പോ ഇടത്തു കൈ കൊണ്ട് സ്വമിജി കുട്ടിയെ തല്ലി. തല്ലുമ്പോൾ കുട്ടി വീണ സ്ഥലമാണ് ഒരു ഗുഹ ഉണ്ടായി. ഈ ഗുഹാമുഖം അദൃശ്യമായിട്ട് ഇനി എന്നെ കാണണമെങ്കില് അനന്തകാട്ടില് വരണമെന്ന് പറഞ്ഞ് അദൃശ്യമാകുകയായിരുന്നു എന്നും പറയപ്പെടുന്നു.

അനന്തകാട് എന്ന് പറയുന്ന സ്ഥലം ഇപ്പഴത്തെ തിരുവനന്തപുരം ക്ഷേത്രമാണെന്നാണ് വിശ്വാസം. തിരുവനന്തപുരത്തെ രാജകുടുംബം കൊല്ലത്തിൽ ഒരു ദിവസം ഇവിടെ വന്നിട്ട് വഴിപാട് നടത്തി പോകാറുണ്ട്. ദേവറഗുഢെ അഥവാ ദൈവത്തിൻറെ ഭൂമി എന്നായിരുന്നു അനന്തപുരത്തിൻറെ പഴയപേര്.

shortlink

Related Articles

Post Your Comments

Related Articles


Back to top button