KeralaLatest NewsNews

സ്‌നേഹസാന്ത്വനം: എൻഡോസൾഫാൻ ദുരിതബാധിതർക്ക് 7 മാസത്തെ പെൻഷൻ ഒരുമിച്ച് നൽകി

തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതർക്ക് ഏഴു മാസത്തെ പെൻഷൻ ഒരുമിച്ച് വിതരണം ചെയ്തു. സാമൂഹ്യനീതി വകുപ്പിനു കീഴിൽ കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പാക്കുന്ന ‘സ്‌നേഹസാന്ത്വനം’ പദ്ധതിയിൽ 16.05 കോടി രൂപയുടെ ഭരണാനുമതിയാണ് നൽകിയിരുന്നത്. അതിൽ നിന്നു ലഭിച്ച ഒമ്പതു കോടി രൂപയിൽ നിന്നാണ് ഏഴു മാസത്തെ പെൻഷൻ തുക ഇപ്പോൾ ഒരുമിച്ച് നൽകിയിരിക്കുന്നത്. മന്ത്രി ആർ ബിന്ദുവാണ് ഇക്കാര്യം അറിയിച്ചത്.

Read Also: ഡാ​മി​ൽ വ​ള്ളം മ​റി​ഞ്ഞ് കാ​ണാ​താ​യ ര​ണ്ടു​പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങളും കണ്ടെത്തി

5.95 കോടി രൂപ വിനിയോഗിച്ച് 5,367 പേർക്കാണ് 2023 ഒക്ടോബർ വരെയുള്ള മുഴുവൻ പെൻഷനും നൽകിയത്. ‘സ്‌പെഷ്യൽ ആശ്വാസകിരണം’ പദ്ധതി പ്രകാരം 805 ഗുണഭോക്താക്കൾക്ക് ഏഴു മാസത്തെ പെൻഷൻ തുകയായി 39.44 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. കാസർഗോഡ് ജില്ലയിലെ ദുരിതബാധിത മേഖലയിൽ പ്രവർത്തിക്കുന്ന മോഡൽ ചൈൽഡ് റിഹാബിലിറ്റേഷൻ സെന്ററുകളിലെ ജീവനക്കാരുടെ അഞ്ചുമാസത്തെ ശമ്പളം നൽകുവാനും അടിയന്തിര നടപടി സ്വീകരിച്ചു വരികയാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

Read Also: ‘ആ പരാതിയില്‍ കഴമ്പില്ല’ സുരേഷ് ഗോപിക്കെതിരെ ചുമത്തിയ 354 എ പ്രകാരമുള്ള കുറ്റം ചെയ്തിട്ടില്ലെന്ന വിലയിരുത്തലിൽ പോലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button