ThiruvananthapuramLatest NewsKeralaNattuvarthaNews

ആളില്ലാത്തത് മനസിലാക്കി ഒ​രേവീ​ട്ടി​ൽ നി​ര​ന്ത​രം ക​വ​ർ​ച്ച ന​ട​ത്തി​: പ്ര​തി​ക​ൾ അറസ്റ്റിൽ

പെ​രി​ങ്ങ​മ്മ​ല മ​ത്താ​യി​ക്കോ​ണം ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ൽ അ​ഭി​ലാ​ഷ് (18), പെ​രി​ങ്ങ​മ്മ​ല ബൗ​ണ്ട​ർ മു​ക്ക് മീ​രാ​ൻ വെ​ട്ടി​ക​രി​ക്ക​കം ബ്ലോ​ക്ക് ന​മ്പ​ർ 09-ൽ മി​ഥു​ൻ(19) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

പാ​ലോ​ട്: ഒ​രേവീ​ട്ടി​ൽ നി​ര​ന്ത​രം ക​വ​ർ​ച്ച ന​ട​ത്തി​യ പ്ര​തി​ക​ൾ പൊ​ലീ​സ് പി​ടി​യി​ൽ. പെ​രി​ങ്ങ​മ്മ​ല മ​ത്താ​യി​ക്കോ​ണം ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ൽ അ​ഭി​ലാ​ഷ് (18), പെ​രി​ങ്ങ​മ്മ​ല ബൗ​ണ്ട​ർ മു​ക്ക് മീ​രാ​ൻ വെ​ട്ടി​ക​രി​ക്ക​കം ബ്ലോ​ക്ക് ന​മ്പ​ർ 09-ൽ മി​ഥു​ൻ(19) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. പാ​ലോ​ട് പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പാ​ലോ​ട് മ​ത്താ​യി​ക്കോ​ണ​ത്തു​ള്ള രാ​ജ് ഭ​വ​നി​ൽ സ്മി​ത​യു​ടെ വീ​ട്ടി​ൽ ക​ഴി​ഞ്ഞ ആ​റു​മാ​സ​ത്തി​നി​ടെ മൂ​ന്നുത​വ​ണയാണ് പ്രതികൾ മോ​ഷ​ണം ന​ട​ത്തി​യത്. ഭ​ർ​ത്താ​വ് ജോ​ലി​ക്ക് പോ​കു​ന്ന സ​മ​യ​ങ്ങ​ളി​ൽ സ്മി​ത​യെ​യും കു​ട്ടി​ക​ളെ​യും കു​ടും​ബ​വീ​ട്ടി​ൽ താ​മ​സി​പ്പി​ക്കുമെ​ന്ന് മ​ന​സി​ലാ​ക്കി​യ പ്ര​തി​ക​ൾ തു​ട​ർ​ച്ച​യാ​യി മൂ​ന്ന് ത​വ​ണ ക​വ​ർ​ച്ച ന​ട​ത്തുകയായിരുന്നു.

Read Also : പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ നി​ന്നു ചാ​ടി​പ്പോ​യ പ്ര​തി​ കൂ​ട്ടാ​ളി​കൾ സഹിതം ക​ന്‍റോ​ണ്‍​മെ​ന്‍റ് പൊ​ലീ​സിന്റെ പിടിയിൽ

മോ​ഷ​ണം ന​ട​ത്തി​യെ​ടു​ത്ത സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ വി​ൽ​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് പ്ര​തി​ക​ൾ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. മോ​ഷ​ണം ചെ​യ്തെ​ടു​ക്കു​ന്ന പ​ണം ഉ​ല്ലാ​സ യാ​ത്ര​ക​ൾ​ക്കും ആ​ഡം​ബ​ര ജീ​വി​തം ന​യി​ക്കാ​നു​മാ​ണ് പ്ര​തി​ക​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്.

അറസ്റ്റ് ചെയ്ത പ്രതികളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button