KeralaLatest NewsNews

വൻ ലഹരിവേട്ട: ട്രെയിൻ മാർഗം കടത്തിക്കൊണ്ടു വന്ന 20 കിലോയിലധികം കഞ്ചാവ് പിടിച്ചെടുത്തു

ആലപ്പുഴ: ട്രെയിൻ മാർഗ്ഗം കടത്തിക്കൊണ്ടുവന്ന 20.287കിലോഗ്രാം കഞ്ചാവ് ചേർത്തല റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെടുത്തു. ആലുവ റെയിൽവേ സ്റ്റേഷനിൽ 10 കിലോഗ്രാം കഞ്ചാവ് എക്‌സൈസും ആർപിഎഫും കൂടി പിടികൂടി രണ്ടാളെ അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചേർത്തല റെയിൽവേ സ്റ്റേഷൻ പരിസരവും എക്‌സൈസ് നിരീക്ഷണത്തിൽ ആയിരുന്നു. ആലുവയിൽ അറസ്റ്റിലായ പ്രതികളുടെ കൂട്ടാളികൾ ഉപേക്ഷിച്ചു പോയതാകാം കഞ്ചാവ് എന്ന് സംശയിക്കുന്നു.

Read Also: തലശ്ശേരിയിലെ ചൊക്ലി ഗവൺമെന്റ് കോളേജ് ഇനി അറിയപ്പെടുക കോടിയേരി ബാലകൃഷ്ണന്റെ പേരിൽ: പ്രഖ്യാപനം നടത്തി മന്ത്രി

എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോ ഇൻസ്‌പെക്ടർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ചേർത്തല റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ വി ജെ റോയ്, ഐ ബി എക്‌സൈസ് ഇൻസ്‌പെക്ടർ ജി ഫെമിൻ, പ്രിവന്റിവ് ഓഫീസർമാരായ കെ പി സുരേഷ്, റോയ് ജേക്കബ്, പ്രിവന്റീവ് ഓഫീസർ ഗ്രേഡ്മാരായ ജി മണികണ്ഠൻ, ടി ആർ സാനു, ഷിബു പി ബെഞ്ചമിൻ സിഇഒമാരായ കെ ആർ രാജീവ്, സി കെ, രാജീവ്, പി പ്രതീഷ്, -സൈബർ സെൽ സിഇഒ അൻഷാദ്, പ്രമോദ് വി എന്നിവർ പങ്കെടുത്തു. പ്രതികൾക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.

Read Also: ആഡംബര ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് രാസലഹരി വില്‍പന: യുവതി ഉൾപ്പടെ മൂന്നു പേർ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button