Latest NewsNewsIndia

ജനിച്ച് മണിക്കൂറുകൾ മാത്രം: നവജാത ശിശുവിനെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

ചെന്നൈ: ജനിച്ച് മണിക്കൂറുകൾ മാത്രം പ്രായമുള്ള നവജാത ശിശുവിനെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കന്യാകുമാരിയിലെ മുഞ്ചിറയ്ക്ക് സമീപമാണ് ആൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാരാണ് വിവരം പോലീസിൽ അറിയിച്ചത്. തുടർന്ന് പോലീസ് സംഭവ സ്ഥലത്തെത്തി കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി.

Read Also: റോബിന്‍ ബസ് പിടിച്ചെടുത്ത് തമിഴ്‌നാട് എംവിഡി, ഗാന്ധിപുരം സെന്‍ട്രല്‍ ആര്‍ടിഒ ഓഫീസിലേക്ക് ബസ് മാറ്റിയിട്ടു

വസ്ത്രത്തിൽ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിൽ കേരളത്തിൽ നിന്നും കന്യാകുമാരിയിലേക്കുള്ള റോഡിന് സമീപത്തെ കുറ്റിക്കാട്ടിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. കാൽനട യാത്രക്കാരനാണ് കുഞ്ഞിന്റെ കരച്ചിൽ കേട്ട് പ്രദേശത്ത് തിരച്ചിൽ നടത്തിയത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.

Read Also: എ.ഡി.ജി.പി ശ്രീജിത്തിന്റെ വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ആൾ മരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button