Latest NewsNewsLife Style

രാവിലെ വെറുംവയറ്റില്‍ പതിവായി നെല്ലിക്ക ജ്യൂസ് കഴിച്ചുനോക്കൂ: അറിയാം ഗുണങ്ങള്‍…

രാവിലെ ഉറക്കമെഴുന്നേറ്റയുടൻ നമ്മള്‍ എന്താണ് കഴിക്കുന്നത്- കുടിക്കുന്നത് എന്നത് വളരെ പ്രധാനമാണ്. കാരണം ദീര്‍ഘനേരം ഭക്ഷണ-പാനീയങ്ങളേതുമില്ലാതെ ഉറക്കത്തിലാണ് നാം. ഈ ലഘുവായ വ്രതമാണ് നാം രാവിലെ മുറിക്കുന്നത്.

കഴിയുന്നതും രാവിലെ എഴുന്നേറ്റയുടൻ തന്നെ ആദ്യമൊരു ഗ്ലാസ് വെള്ളം കുടിച്ചുകൊണ്ട് തുടങ്ങുന്നതാണ് ഏറ്റവും ഉചിതം. ഇതിന് ശേഷം കഴിക്കാവുന്ന ഹെല്‍ത്തിയായൊരു ജ്യൂസിനെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്.

നമുക്കറിയാം, ഒട്ടേറെ ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് നെല്ലിക്ക. ഇതില്‍ ഒരു നുള്ള് ഉപ്പ് മാത്രമേ ജ്യൂസ് തയ്യാറാക്കുമ്പോള്‍ ചേര്‍ക്കാവൂ. എരിവ് ആവശ്യമെങ്കില്‍ അല്‍പം എരിവുമാകാം. ആവശ്യമെങ്കില്‍ അല്‍പം ഇഞ്ചിയും ചേര്‍ക്കാം. മറ്റൊന്നും തന്നെ ഇതില്‍ ചേര്‍ക്കേണ്ടതില്ല.

രാവിലെ തന്നെ നെല്ലിക്ക ജ്യൂസില്‍ തുടങ്ങുന്നത് പ്രധാനമായും ദഹനപ്രശ്നങ്ങളൊഴിവാക്കാനാണ് നമ്മെ സഹായിക്കുക. ദഹനമില്ലായ്മ, ഗ്യാസ്, മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ക്കെല്ലാം വലിയ ആശ്വാസം നെല്ലിക്ക ജ്യൂസ് നല്‍കും. ദഹനസംബന്ധമായ പ്രശ്നങ്ങള്‍ പതിവായി അനുഭവിക്കുന്നവരാണെങ്കില്‍ അവര്‍ക്ക് ഈ ശീലം ഒരുപാട് ഗുണം ചെയ്യും.

ഇതിന് പുറമെ വൈറ്റമിൻ-സിയാല്‍ സമ്പന്നമായതിനാല്‍ തന്നെ ചര്‍മ്മത്തിനും രോഗ പ്രതിരോധശേഷി കൂട്ടുന്നതിനും അണുബാധകള്‍ പ്രതിരോധിക്കുന്നതിനുമെല്ലാം നെല്ലിക്ക ജ്യൂസ് ഗുണം ചെയ്യും.

സന്ധിവേദന, നീര് പോലുള്ള ഏറെക്കാലമായി നീണ്ടുനില്‍ക്കുന്ന ആരോഗ്യപ്രശ്നങ്ങളില്‍ പലതിനും ആശ്വാസം നല്‍കാനും നെല്ലിക്ക ജ്യൂസിന് കഴിയും. ഇതിനുള്ള ഗുണങ്ങള്‍ നെല്ലിക്കയ്ക്കുണ്ട്.

ഹൃദയാരോഗ്യം വര്‍ധിപ്പിക്കാനും ഷുഗര്‍ നിയന്ത്രിക്കാനും, മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും, സ്ട്രെസ് അകറ്റാനും, കാഴ്ചശക്തി മെച്ചപ്പെടുത്താനുമെല്ലാം നെല്ലിക്ക ജ്യൂസ് കഴിക്കാം. എന്തായാലും ഇത് പതിവായി കഴിക്കുന്നതാണ് കെട്ടോ ആരോഗ്യത്തിന് നല്ലത്. കാര്യമായ മാറ്റങ്ങള്‍ തന്നെ ഈ ശീലത്തോടെ കാണാൻ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button