Latest NewsNewsLife Style

ദഹനപ്രശ്നങ്ങൾ പതിവാണോ? എങ്കിൽ നെല്ലിക്ക ഇങ്ങനെ കഴിച്ചുനോക്കൂ…

നിത്യജീവിതത്തിൽ പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും നമ്മെ അലട്ടാറുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവുമധികം പേർ പരാതിപ്പെടുന്ന ഒന്നാണ് ദഹനപ്രശ്നങ്ങൾ. ദഹനക്കുറവ്, ഗ്യാസ്, മലബന്ധം, അസിഡിറ്റി പോലുള്ള പ്രശ്നങ്ങളാണ് അധികപേരെയും അലട്ടാറ്.

അനാരോഗ്യകരമായ ഭക്ഷണരീതി, ഭക്ഷണക്രമം, ഉറക്കമില്ലായ്മ, മാനസികസമ്മർദ്ദം (സ്ട്രെസ്), വ്യായാമമില്ലായ്മ എന്നിങ്ങനെയുള്ള മോശം ജീവിതരീതികൾ തന്നെയാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങളിലേക്ക് നമ്മെ നയിക്കുക. ഭക്ഷണകാര്യങ്ങളിൽ അടക്കം എല്ലാത്തിലും അൽപമെങ്കിലും ചിട്ടയും ശ്രദ്ധയും പുലർത്താനായാൽ വലിയൊരു പരിധി വരെ ഈ പ്രശ്നങ്ങളെ നമുക്ക് പ്രതിരോധിക്കാൻ സാധിക്കും.

ഇങ്ങനെ ദഹനപ്രശ്നങ്ങളകറ്റാൻ സഹായിക്കുന്നൊരു വിഭവത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഒരുപാട് ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് നെല്ലിക്കയെന്ന് നമുക്കെല്ലാം അറിയാം. ദഹനപ്രശ്നങ്ങൾ അകറ്റുന്നതിന് തന്നെയാണ് കാര്യമായും നെല്ലിക്ക നമ്മെ സഹായിക്കുന്നത്.

നെല്ലിക്കയിൽ വൈറ്റമിനുകളായ എ,ബി,സി,ഇ, ഫൈബർ, കാത്സ്യം, അയേൺ എന്നിങ്ങനെ നമ്മുടെ ആരോഗ്യത്തിന് അവശ്യം വേണ്ടുന്ന പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ദഹനത്തിന് മാത്രമല്ല- വയറിൻറെയും ചർമ്മത്തിൻറെയും മുടിയുടെയുമെല്ലാം ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഏറെ സഹായകമാണ് നെല്ലിക്ക.

പല രീതിയിലും നെല്ലിക്ക നമുക്ക് ഭക്ഷണത്തിലുൾപ്പെടുത്താം. ദഹനപ്രശ്നങ്ങൾ അകറ്റിനിർത്തുന്നതിന് ഫലപ്രദമായി എങ്ങനെ നെല്ലിക്ക ഉപയോഗിക്കാമെന്നതിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഇത് തയ്യാറാക്കാൻ ആകെ വേണ്ടത് നെല്ലിക്കയും അൽപം ബ്ലാക്ക് സോൾട്ടും ആണ്.

നെല്ലിക്ക നല്ലതുപോലെ കഴുകി ഉണക്കണം. ശേഷം ഇത് ചെറിയ കഷ്ണങ്ങളായി മുറിച്ചെടുത്ത് വെയിലത്തിട്ടും ഉണക്കണം. പകുകി ഉണങ്ങുമ്പോൾ ഇതിലേക്ക് ബ്ലാക്ക് സോൾട്ട് വിതറണം. നന്നായി മിക്സ് ചെയ്ത ശേഷം ബാക്കി കൂടി ഉണങ്ങിക്കിട്ടാൻ വയ്ക്കണം. വെയിലത്ത് തന്നെ ഉണക്കിയെടുക്കണേ. ഇത് നനവില്ലാത്ത പാത്രത്തിൽ സൂക്ഷിച്ച് വെറുതെ ഭക്ഷണശേഷം കഴിക്കുകയോ ഭക്ഷണത്തിനൊപ്പം കഴിക്കുകയോ ചെയ്യാവുന്നതാണ്. മിതമായ അളവിലേ കഴിക്കേണ്ടൂ. പതിവാക്കുകയാണെങ്കിൽ തീർച്ചയായും ദഹനപ്രശ്നങ്ങൾക്ക് ആശ്വാസം കാണാൻ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button