Latest NewsNewsIndia

വായു മലിനീകരണം: പ്രതിസന്ധി പരിഹരിക്കാത്തതിൽ സംസ്ഥാന സർക്കാരുകളെ രൂക്ഷമായിവിമർശിച്ച് സുപ്രീം കോടതി

ഡൽഹി: വായു മലിനീകരണ പ്രതിസന്ധി പരിഹരിക്കാത്തതിൽ പഞ്ചാബിലെയും ഡൽഹിയിലെയും സംസ്ഥാന സർക്കാരുകളെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. വായു മലിനീകരണത്തിന് കാരണമാകുന്ന കാർഷിക മാലിന്യങ്ങൾ കത്തിക്കുന്നതിനെതിരെ അപര്യാപ്തമായ നടപടികളാണ് ഇരു സർക്കാരുകളും സ്വീകരിക്കുന്നതെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കിസാൻ കൗൾ, സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ഡൽഹിയുടെ എയർ ക്വാളിറ്റി ഇൻഡക്‌സിനെ ഗണ്യമായി വഷളാക്കിയതിനെതിരെ അടിയന്തര നടപടി വേണമെന്നും ബെഞ്ച് ആവശ്യപ്പെട്ടു.

‘ഈ പ്രശ്‌നം വർഷങ്ങളായി അറിയാവുന്നതാണ്, മലിനീകരണം നിയന്ത്രിക്കേണ്ടത് നിങ്ങളുടെ ജോലിയാണ്. ആറ് വർഷത്തിനിടയിലെ ഏറ്റവും മലിനമായ നവംബറാണിത്. കർഷകരുടെ ആശങ്കകൾ പ്രകടിപ്പിക്കാൻ ഒരു വേദി നൽകാതെ അവരെ അപമാനിക്കുകയാണ്. കർഷകനെ വില്ലനാക്കുന്നു. ഈ കാർഷിക മാലിന്യങ്ങൾ കത്തിക്കാൻ കർഷകർക്ക് എന്തെങ്കിലും കാരണമുണ്ടാ,’ പഞ്ചാബ്, ഉത്തർപ്രദേശ്, ഡൽഹി സംസ്ഥാന സർക്കാരുകളോടായി കോടതി ചോദിച്ചു.

മ​​ധ്യ​​വ​​യ​​സ്‌​​ക​​നെ ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി സ്വ​​ര്‍ണ​​വും, ഫോ​​ണും ക​​വ​​ര്‍ന്നു: ര​​ണ്ടു​​പേ​​ര്‍ പിടിയിൽ

ഹരിയാനയെ അനുകരിച്ച് പഞ്ചാബ് സർക്കാർ കർഷകർക്ക് സാമ്പത്തിക പ്രോത്സാഹനം നൽകി അവരെ വൈക്കോൽ കത്തിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. വൈക്കോൽ കത്തിക്കുന്ന കർഷകർക്ക് എംഎസ്പി ആനുകൂല്യം നൽകരുത്. നിയമം ലംഘിക്കുന്ന ആളുകൾക്ക് എന്തിനാണ് സാമ്പത്തിക സഹായങ്ങൾ നൽകുന്നത്. ഭാവിയിൽ കാർഷിക മാലിന്യങ്ങൾ കത്തിക്കുന്നത് തടയാൻ കർഷകർക്ക് നെല്ല് നൽകരുതെന്നും ബെഞ്ച് നിർദ്ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button