ThrissurKeralaNattuvarthaLatest NewsNews

നി​ർ​മാണം നടക്കുന്ന ഓ​ട​യി​ലേ​ക്ക് സ്കൂ​ട്ട​ർ മ​റി​ഞ്ഞ് പി​ഞ്ചു​കു​ഞ്ഞ​ട​ക്കം മൂ​ന്നു​പേ​ർ വീ​ണു

പാ​ലു​വാ​യി വ​ട​ക്കേ​പു​ര​ക്ക​ൽ വീ​ട്ടി​ൽ ജ​യ​ശ്രീ, സ​ഹോ​ദ​ര​ൻ ജി​തി​ൻ, ജ​യ​ശ്രീ​യു​ടെ ര​ണ്ട് വ​യ​സു​ള്ള മ​ക​ൻ എ​ന്നി​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്

പാ​വ​റ​ട്ടി: പാ​വ​റ​ട്ടി സെ​ന്റ​ർ വി​ക​സ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി നി​ർ​മി​ക്കു​ന്ന ഓ​ട​യി​ലേ​ക്ക് സ്കൂ​ട്ട​ർ മ​റി​ഞ്ഞ് പി​ഞ്ചു​കു​ഞ്ഞ​ട​ക്കം മൂ​ന്നു​പേ​ർ വീ​ണു. ആ​ർ​ക്കും പ​രി​ക്കേ​റ്റിട്ടില്ല. പാ​ലു​വാ​യി വ​ട​ക്കേ​പു​ര​ക്ക​ൽ വീ​ട്ടി​ൽ ജ​യ​ശ്രീ, സ​ഹോ​ദ​ര​ൻ ജി​തി​ൻ, ജ​യ​ശ്രീ​യു​ടെ ര​ണ്ട് വ​യ​സു​ള്ള മ​ക​ൻ എ​ന്നി​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

Read Also : സ്‌കൂളിലെ വെടിവെയ്പ്പ്: ‘പ്രാങ്കാണെന്ന് കരുതി ആദ്യം കുട്ടികൾ ചിരിച്ചു, പെട്ടന്നയാൾ തോക്കെടുത്ത് വെടിവെച്ചു’

ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ടി​നാ​ണ് സം​ഭ​വം. മ​തി​യാ​യ സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ളോ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളോ സ്ഥാ​പി​ക്കാ​ത്ത​താ​ണ് അ​പ​ക​ട കാ​ര​ണം. ഓ​ട നി​ർ​മി​ച്ച ശേ​ഷം നി​ക​ത്താ​തെ കി​ട​ന്ന കു​ഴി​യി​ൽ ജി​തി​ൻ കാ​ൽ കു​ത്തി​യ​തോ​ടെ മൂ​ന്നു​പേ​രും സ്കൂ​ട്ട​റ​ക്കം മ​റി​യു​ക​യാ​യി​രു​ന്നു. ഓ​ട​യു​ടെ കോ​ൺ​ക്രീ​റ്റ് ഭി​ത്തി​യി​ൽ ജ​യ​ശ്രീ​യു​ടെ ത​ല​യി​ടി​ച്ചെ​ങ്കി​ലും ഹെ​ൽ​മെ​റ്റ് ഉ​ള്ള​തി​നാ​ൽ പ​രി​ക്കേ​റ്റി​ല്ല. ജ​യ​ശ്രീ​യു​ടെ മ​ടി​യി​ലാ​യി​രു​ന്ന​തി​നാ​ൽ കു​ഞ്ഞി​നും പ​രി​ക്കി​ല്ല. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ആണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​വ​രെ​യും സ്കൂ​ട്ട​റും പു​റ​ത്തെ​ടുത്തത്. അ​പ​ക​ടം സി.​സി.​ടി.​വി​യി​ൽ വ്യ​ക്ത​മാ​ണ്.

Read Also : ‘ഈ വിദ്യാലയമാണ് എന്റെ ഭാവി നശിപ്പിച്ചത്’: വെടിയുതിർത്ത ശേഷം ജഗൻ അലറിവിളിച്ചു – തൃശൂരിലെ സ്‌കൂളിൽ സംഭവിച്ചത്

ഒ​രു വ​ർ​ഷ​മാ​യി അ​മൃ​ത് കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കാ​യി പൊ​ളി​ച്ച റോ​ഡി​ന്റെ പു​ന​നി​ർ​മാ​ണ​വും ന​ട​ക്കു​ന്ന​തി​നാ​ൽ പു​വ്വ​ത്തൂ​ർ മു​ത​ൽ പാ​വ​റ​ട്ടി സം​സ്കൃ​ത കോ​ള​ജ് വ​രെ ര​ണ്ട​ര കി​ലോ​മീ​റ്റ​ർ ദു​രി​ത​യാ​ത്ര​യാ​ണ്. അ​പ​ക​ടം വ​ൻ പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button