ThrissurKeralaNattuvarthaLatest NewsNews

പു​ല്ലു​ക​ൾ​ക്കി​ട​യി​ൽ ഒ​ളി​പ്പി​ച്ച് വെക്കും,ആ​വ​ശ്യ​ക്കാ​ർ​ക്ക് മ​ദ്യം എ​ത്തി​ക്കുന്നത് സ്കൂ​ട്ട​റി​ൽ:യുവാവ് പിടിയിൽ

പെ​ങ്ങാ​മു​ക്ക് മേ​നോ​ത്ത് വീ​ട്ടി​ൽ സു​രേ​ഷി​(പ​ച്ച​ക്കാ​ജ-47)നെ​യാ​ണ് എ​ക്സൈ​സ് സംഘം സാ​ഹ​സി​ക​മാ​യി അ​റ​സ്റ്റ് ചെ​യ്ത​ത്

കു​ന്നം​കു​ളം: പു​ല്ലു​ക​ൾ​ക്കി​ട​യി​ൽ ഒ​ളി​പ്പി​ച്ച് ആ​വ​ശ്യ​ക്കാ​ർ​ക്ക് സ്കൂ​ട്ട​റി​ൽ മ​ദ്യം എ​ത്തി​ച്ചി​രു​ന്ന​യാ​ൾ എ​ക്സൈ​സ് പിടിയിൽ. പെ​ങ്ങാ​മു​ക്ക് മേ​നോ​ത്ത് വീ​ട്ടി​ൽ സു​രേ​ഷി​(പ​ച്ച​ക്കാ​ജ-47)നെ​യാ​ണ് എ​ക്സൈ​സ് സംഘം സാ​ഹ​സി​ക​മാ​യി അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : യൂത്ത് കോൺഗ്രസുകാരെ ഡിവൈഎഫ്ഐക്കാർ മർദ്ദിച്ചതിനെ മാതൃകാ രക്ഷാപ്രവർത്തനമെന്ന് മുഖ്യമന്ത്രി പറഞ്ഞത് തമാശ- എംബി രാജേഷ്

അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ​ന​ക്കാ​യി പു​ല്ലു​ക​ൾ​ക്കി​ട​യി​ലൊ​ളി​പ്പി​ച്ച നിലയിൽ ഏ​ഴ് കു​പ്പി മ​ദ്യം ക​ണ്ടെ​ടു​ത്തു. സ്ഥി​രം ഇ​ട​പാ​ടു​കാ​ർ​ക്ക് മാ​ത്രം അ​റി​യാ​വു​ന്ന ര​ഹ​സ്യ കോ​ഡ് പ​റ​ഞ്ഞ് പ​ണം ഗൂ​ഗിൾ പേ ​വ​ഴി ചെ​യ്യു​ന്ന​വ​ർ​ക്ക് മാ​ത്ര​മാ​ണ് ഇ​യാ​ൾ സ്കൂ​ട്ട​റി​ൽ പ​റ​ഞ്ഞ സ്ഥ​ല​ത്ത് മ​ദ്യം എ​ത്തി​ച്ചു കൊ​ടു​ത്തി​രു​ന്ന​ത്. ഒ​രോ ദി​വ​സം മ​ദ്യം സൂ​ക്ഷി​ക്കു​ന്ന​തി​നാ​യി വേ​റെ വേ​റെ ആ​ളൊ​ഴി​ഞ്ഞ പു​ല്ലു നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന പ​റ​മ്പു​ക​ൾ തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. ഇ​ട​പാ​ടു​കാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തും അ​തീ​വ ശ്ര​ദ്ധ​യോ​ടെ​യാ​യി​രു​ന്നു.

Read Also : രാജ്യത്ത് രാത്രി കൂടി സർവീസ് നടത്തുന്ന ആദ്യ വന്ദേ ഭാരത് എത്തി! ഓവർ നൈറ്റ് ട്രെയിൻ സർവീസ് ഈ റൂട്ടിൽ

ഒ​രു ദി​വ​സം 80 ലി​റ്റ​ർ മ​ദ്യം വ​രെ ഈ ​രീ​തി​യി​ൽ വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​താ​യി പ്ര​തി മൊ​ഴി ന​ൽ​കി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 15 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button