KottayamKeralaNattuvarthaLatest NewsNews

പൂ​ഞ്ഞാ​റി​ലെ സ്ഥിരം ശ​ല്യ​ക്കാ​രൻ: ​കാ​ട്ടു​പ​ന്നി​യെ വെ​ടി​വെ​ച്ചു കൊ​ന്നു

പ​യ്യാ​നി​ത്തോ​ട്ടം വ​ണ്ട​ൻ​പ്ലാ​വ് ഭാ​ഗ പ്ലാ​ത്തോ​ട്ട​ത്തി​ൽ പി.​എം. കു​ര്യാ​ച്ച​​ന്‍റെ പു​രി​യി​ട​ത്തി​ലാ​യി​രു​ന്നു പ​ന്നി സ്ഥി​രം ശ​ല്യമാ​യി​രു​ന്ന​ത്

പൂ​ഞ്ഞാ​ർ: തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ പ​യ്യാ​നി​ത്തോ​ട്ടം ഭാ​ഗ​ത്ത് കാ​ർ​ഷി​വി​ള​ക​ൾ സ്ഥി​ര​മാ​യി ന​ശി​പ്പി​ച്ചു​വ​ന്ന കാ​ട്ടു​പ​ന്നി​യെ വെ​ടി​വെ​ച്ചു​കൊ​ന്നു. പ​യ്യാ​നി​ത്തോ​ട്ടം വ​ണ്ട​ൻ​പ്ലാ​വ് ഭാ​ഗ പ്ലാ​ത്തോ​ട്ട​ത്തി​ൽ പി.​എം. കു​ര്യാ​ച്ച​​ന്‍റെ പു​രി​യി​ട​ത്തി​ലാ​യി​രു​ന്നു പ​ന്നി സ്ഥി​രം ശ​ല്യമാ​യി​രു​ന്ന​ത്. തു​ട​ർ​ന്ന്, പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

പ​ഞ്ചാ​യ​ത്തി​ലെ പ​ല​ഭാ​ഗ​ത്തും കാ​ട്ടു​പ​ന്നി​ക​ളു​ടെ ശ​ല്യം രൂക്ഷമാണ്. കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്ന പ​ന്നി​ക​ളെ വെ​ടി​വെ​ച്ചു​കൊ​ല്ലാ​ൻ പ​ഞ്ചാ​യ​ത്ത് ക​മ്മിറ്റി തീ​രു​മാ​ന​മെടു​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​തു​പ്ര​കാ​രം തോ​ക്ക് ലൈ​സ​ൻ​സ് ഉ​ള്ള ഒമ്പതുപേ​ർ​ക്ക് ഇ​തി​നാ​യു​ള്ള അ​നു​മ​തി​യും ന​ല്കി​യി​ട്ടു​ണ്ട്.

Read Also : സ്‌​കൂ​ളിനടു​ത്ത് കു​ട്ടി​ക​ളെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ക്കാ​ന്‍ ശ്ര​മം: യു​വാ​വി​ന് ത​ട​വും പി​ഴ​യും

അ​ടി​വാ​രം സ്വ​ദേ​ശി​ക​ളാ​യ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ രാ​ജു, ബി​ജു പു​ത്ത​ൻ​പു​ര​യ്ക്ക​ൽ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ​യ്യാ​നി​ഭാ​ഗ​ത്തെ പ​ന്നി​യെ വ​ക​വ​രു​ത്തി​യ​ത്. തുടർന്ന്, എ​രു​മേ​ലി വ​നം​വ​കു​പ്പ് ഉദ്യോ​ഗ​സ്ഥ​രു​ടെ​യും പ​ഞ്ചാ​യ​ത്തം​ഗം റോ​ജി തോ​മ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ പ​ന്നി​യെ മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് കു​ഴി​ച്ചു​മൂ​ടി.

പ​ന്നി​ക​ളു​ടെ ശ​ല്യ​മു​ള്ള പ​ഞ്ചാ​യ​ത്തി​ലെ മ​റ്റി​ട​ങ്ങ​ളി​ലും ക​ർഷ​ക​ർ അ​റി​യി​ച്ചാ​ൽ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button