Latest NewsKeralaNews

ഇടിമിന്നലേറ്റു: വീട് കത്തിനശിച്ചു

വയനാട്: ഇടിമിന്നലേറ്റ് വീട് ഭാഗികമായി കത്തി നശിച്ചു. വയനാട് എടവകയിലാണ് സംഭവം. എടവക സ്വദേശി ബീരാളി ഇബ്രാഹിമിന്റെ വീടാണ് കത്തി നശിച്ചത്. വീടിന് തീപിടിച്ചതോടെ പാസ്‌പോർട്ട്, ആധാരം തുടങ്ങിയ പ്രധാനപ്പെട്ട രേഖകളും കത്തി നശിച്ചു.

Read Also: ബ്രഹ്മപുരം തീപിടുത്തം: അഗ്നിശമന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സിവിൽ ഡിഫൻസ് വളണ്ടിയർമാർക്ക് പ്രചോദന ധനസഹായം

ഇടിമിന്നലിൽ തീപിടിച്ചതോ, മിന്നലിനെ തുടർന്ന് ഉണ്ടായ ഷോർട്ട് സർക്യൂട്ടോ ആകാം തീപിടിത്തത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകൂ. അതേസമയം, കഴിഞ്ഞ ദിവസം ഇടിമിന്നലേറ്റ് മത്സ്യബന്ധന വള്ളം രണ്ടായി തകർന്നു. പുറക്കാട് കടലിലാണ് സംഭവം. മത്സ്യബന്ധനം കഴിഞ്ഞ് തീരത്തടുപ്പിച്ചിരുന്ന വള്ളത്തിനാണ് ഇടിമിന്നലേറ്റത്. തീരത്തടുപ്പിച്ചിരുന്നതിനാൽ വള്ളത്തിൽ മത്സ്യത്തൊഴിലാളികളുണ്ടായിരുന്നില്ല. അതിനാൽ ആളപായമൊന്നും ഉണ്ടായില്ല.

ദീപം എന്ന ഫൈബർ വള്ളമാണ് തകർന്നത്. വാടയ്ക്കൽ സ്വദേശി അനീഷ് മാത്യുവിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണിത്. മിന്നലേറ്റയുടൻ വള്ളം രണ്ടായി പിളരുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന വലയും മറ്റ് ഉപകരണങ്ങളും പൂർണമായും നശിച്ചുവെന്നും 15 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായതെന്നും മത്സ്യത്തൊഴിലാളികൾ അറിയിച്ചു.

Read Also: എല്ലാവരുടെയും മുന്നിലിട്ട് അയാൾ തല്ലി, ഇതിനു കാരണം സൂപ്പർ താരത്തിന്റെ പക!! നടിയുടെ വെളിപ്പെടുത്തൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button