IdukkiKeralaLatest NewsNews

ഇടുക്കിയിൽ കനത്ത മഴ തുടരുന്നു! മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടിക്ക് മുകളിൽ, മുന്നറിയിപ്പുമായി തമിഴ്നാട്

142 അടിയാണ് ഡാമിന്റെ പരമാവധി സംഭരണശേഷി

ഇടുക്കി: ഇടുക്കി ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു. അണക്കെട്ടിലെ ജലനിരപ്പ് 136 അടിയായാണ് ഉയർന്നിരിക്കുന്നത്. ജലനിരപ്പ് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ തമിഴ്നാട് ആദ്യ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളിൽ അതിശക്തമായ മഴയാണ് അനുഭവപ്പെട്ടത്. ഇതിനെ തുടർന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് വർദ്ധിക്കുകയായിരുന്നു.

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും, സ്വാഭാവിക നടപടി എന്ന നിലയിലാണ് ആദ്യ മുന്നറിയിപ്പ് നൽകിയതെന്നും തമിഴ്നാട് അറിയിച്ചു. തമിഴ്നാട്ടിലും കനത്ത മഴ പെയ്യുന്നതിനാൽ, ഡാമിൽ നിന്ന് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചിട്ടുണ്ട്. ഇതും ജലനിരപ്പ് ഉയരാൻ കാരണമായി.

Also Read: എയർ ഇന്ത്യ എക്സ്പ്രസിന്‍റെ ‘ക്രിസ്മസ് കംസ് എർലി’ സെയിൽ; ആഭ്യന്തര,അന്തർദ്ദേശീയ വിമാനടിക്കറ്റുകള്‍ക്ക് 30 ശതമാനം വരെ ഇളവ്

142 അടിയാണ് ഡാമിന്റെ പരമാവധി സംഭരണശേഷി. ജലനിരപ്പ് ഇനിയും ഉയരുകയാണെങ്കിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശമായ പെരിയാർ വന മേഖലയിൽ 30.4 മില്ലിമീറ്ററും തേക്കടിയിൽ 38.4 മില്ലിമീറ്ററുമാണ് കഴിഞ്ഞ ദിവസം മഴ പെയ്തത്. അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതോടെ തേക്കടി തടാക തീരങ്ങൾ വെള്ളത്തിനടിയിലായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button