Latest NewsKeralaNews

നിർത്തിയിട്ടിരുന്ന ലോറിയ്ക്ക് പിറകിൽ ഓട്ടോറിക്ഷകൾ ഇടിച്ച് അപകടം: പത്ത് പേർക്ക് പരിക്ക്

മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് നിർത്തിയിട്ടിരുന്ന ലോറിയ്ക്ക് പിറകിൽ ഓട്ടോറിക്ഷകൾ ഇടിച്ച് ഉണ്ടായ അപകടത്തില്‍ പത്ത് പേർക്ക് പരുക്കേറ്റു. കോലിക്കര സ്വദേശികളായ അഷ്‌റഫ്, അബ്ദുൾ റഹ്മാൻ, ഹന്ന ഫാത്തിമ, റഹീന, തിത്തീഹ, ആസാം സ്വദേശികളായ സാജിദ് അഹമ്മദ്, ഫുൽബാനു, ഹസീന ബീഗം, ഹൈറുൾ ഇസ്ലാം , സാബികുൽ നെഹം, അനീസ എന്നിവർക്കാണ് പരിക്കേറ്റത്.

ചങ്ങരംകുളം മാർസ് തീയേറ്ററിന് മുൻവശത്തായി ആണ് അപകടം നടന്നത്. നിർത്തിയിട്ടിരുന്ന ലോറിയ്ക്ക് പിറകിൽ ഓട്ടോ ഇടിക്കുകയും, അതിനു പുറകിൽ മറ്റൊരു ഓട്ടോ ഇടിച്ച് മറിയുകയുമായിരുന്നു. പരിക്കേറ്റവരെ പ്രദേശത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button