ThrissurKeralaNattuvarthaLatest NewsNews

ജ്വ​ല്ല​റി മാ​നേ​ജർ ഗു​രു​വാ​യൂ​രി​ലെ ലോ​ഡ്ജി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ

കോ​ട്ട​യം കൊ​ടു​ങ്ങൂ​ർ സ്വ​ദേ​ശി പ്ര​സാ​ദ​ത്തി​ൽ ര​വീ​ന്ദ്ര​ൻ(55) ആ​ണ് മ​രി​ച്ച​ത്

ഗു​രു​വാ​യൂ​ർ: ജ്വ​ല്ല​റി മാ​നേ​ജ​രാ​യ മ​ധ്യ​വ​യ​സ്ക​നെ ഗു​രു​വാ​യൂ​രി​ലെ ലോ​ഡ്ജി​ൽ തൂങ്ങിമരിച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​ട്ട​യം കൊ​ടു​ങ്ങൂ​ർ സ്വ​ദേ​ശി പ്ര​സാ​ദ​ത്തി​ൽ ര​വീ​ന്ദ്ര​ൻ(55) ആ​ണ് മ​രി​ച്ച​ത്.

Read Also : ‘അസുഖം ഗുരുതരമായി തോന്നുന്നില്ല’: സെന്തിൽ ബാലാജിയുടെ ഇടക്കാല ജാമ്യ ഹർജി തള്ളി സുപ്രീംകോടതി

ഇ​ന്ന് പു​ല​ർ​ച്ചെ ലോ​ഡ്ജ് ജീ​വ​ന​ക്കാ​ര​ൻ മു​റി കു​റ്റി​യി​ടാ​തെ ചാ​രി​യ നി​ല​യി​ൽ ക​ണ്ട​തി​നെ തു​ട​ർ​ന്ന് മു​റി തു​റ​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പൊ​ൻ​കു​ന്ന​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ദൈ​വ​സ​ഹാ​യം ജ്വ​ല്ല​റി​യി​ലെ മാ​നേ​ജ​ർ കം ​അ​ക്കൗ​ണ്ട​ന്‍റാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നു ഇ​യാ​ൾ. ഗു​രു​വാ​യൂ​രി​ലെ ഇ​ന്ന​ർ റിം​ഗ് റോ​ഡി​ൽ വ്യാ​പാ​ര​ഭ​വ​ന് സ​മീ​പ​ത്തെ സ്വ​കാ​ര്യ ലോ​ഡ്ജി​ൽ ക​ഴി​ഞ്ഞ രാ​ത്രി​യാ​ണ് ഇ​യാ​ൾ മു​റി​യെ​ടു​ത്ത​ത്.

Read Also : നാളെ ഞാൻ കല്യാണം കഴിച്ചാൽ അത് വേറെയാർക്കെങ്കിലും വേണ്ടിയാണെന്ന് പറയുമോ?: പ്രയാഗ മാർട്ടിൻ

ഗു​രു​വാ​യൂ​ർ ടെ​മ്പി​ൾ പൊ​ലീ​സ് ലോ​ഡ്ജി​ൽ എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. തുടർന്ന്, മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button