AlappuzhaLatest NewsKeralaNattuvarthaNews

‘വിധി മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടി’: രാജിവയ്‌ക്കേണ്ടത് ബിന്ദുവല്ല, പിണറായിയെന്ന് കെ സുരേന്ദ്രൻ

ആലപ്പുഴ: കണ്ണൂര്‍ സര്‍വകലാശാല വിസിയായി ഗോപിനാഥ് രവീന്ദ്രനെ പുനര്‍നിയമിച്ച നടപടി സുപ്രീംകോടതി റദ്ദാക്കിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത്. സുപ്രീം കോടതി വിധി വലിയ തിരിച്ചടിയുണ്ടാക്കിയിരിക്കുന്നത് സംസ്ഥാന മുഖ്യമന്ത്രിക്കാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

‘ചട്ടങ്ങള്‍ ലംഘിച്ചും യുജിസി മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയുമാണ് കണ്ണൂര്‍ വൈസ് ചാന്‍സലറെ പുനര്‍ നിയമിച്ചത്. അത് സംസ്ഥന സര്‍ക്കാര്‍ നടത്തിയിട്ടുള്ള രാഷ്ട്രീയ ഇടപെടലിന്റെ ഫലമാണെന്നും സ്വജനപക്ഷപാതവും അഴിമതിയുമാണ് നിയമനത്തില്‍ നടന്നത്. അത് ശരിവെക്കുന്നതാണ് ഗവര്‍ണറുടെ പ്രസ്താവന. മുഖ്യമന്ത്രി നേരിട്ട് സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്നാണ് ഒപ്പിട്ടതെന്നാണ് ഗവര്‍ണര്‍ പറഞ്ഞിരിക്കുന്നത്. ഇവിടെ രാജിവയ്‌ക്കേണ്ടത് ഉന്നതവിദ്യാഭ്യാസമന്തി ബിന്ദുവല്ല, മുഖ്യമന്ത്രി പിണറായി വിജയനാണ്. ഈ അടുത്ത കാലത്തൊന്നും കേരള സര്‍ക്കാരിന് സുപ്രീം കോടതിയില്‍ നിന്ന് ഇത്രവലിയ തിരിച്ചടിയുണ്ടായിട്ടില്ല,’ കെ സുരേന്ദ്രന്‍ പറഞ്ഞു.

പ്രണയം പൂവണിഞ്ഞു: പിയ ചക്രവര്‍ത്തിയും നടൻ പരംബ്രത ചാറ്റർജിയും വിവാഹിതരായി

‘മുഖ്യമന്ത്രി നടത്തിയത് ഭരണഘടനാ ലംഘനവും സത്യപ്രതിജ്ഞാ ലംഘനവുമാണ്. സുപ്രീം കോടതി വിധി മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടിയാണ്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവയ്ക്കണം. വൈസ് ചാന്‍സലറെ നിയമിക്കാന്‍ നിയതമായ മാര്‍ഗം ഉണ്ട്. ഇവിടെ അമിതാധികാരണ പ്രവണതയാണ് മുഖ്യമന്ത്രി നടത്തിയത്. ഗവര്‍ണറുടെ നിലപാടല്ല സുപ്രീം കോടതി ചോദ്യം ചെയ്തതത്. സര്‍ക്കാരിന്റെ നിലപാടാണ്, ‘കെ സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button