ThrissurKeralaNattuvarthaLatest NewsNews

പു​ല​ര്‍ച്ചെ ക​ട തു​റ​ക്കാ​ന്‍ പോ​യ 64കാ​രി​യെ ആ​ക്ര​മി​ച്ച് മാല കവർന്നതായി പരാതി

പ​ടി​ഞ്ഞാ​റേ​ന​ട​യി​ലെ അ​നു​പ​മ സ്റ്റോ​ഴ്സ് ഉ​ട​മ പേ​ര​കം സ്വ​ദേ​ശി ക​ണി​ച്ചി​യി​ല്‍ ര​വീ​ന്ദ്ര​ന്റെ ഭാ​ര്യ ര​ത്ന​വ​ല്ലി​യു​ടെ താ​ലി​മാ​ല​യാ​ണ് ക​വ​ര്‍ന്ന​ത്

ഗു​രു​വാ​യൂ​ര്‍: പു​ല​ര്‍ച്ചെ ക​ട തു​റ​ക്കാ​ന്‍ പോ​യ 64കാ​രി​യെ ആ​ക്ര​മി​ച്ച് ര​ണ്ടു പ​വ​ന്റെ മാ​ല ക​വ​ര്‍ന്നു. പ​ടി​ഞ്ഞാ​റേ​ന​ട​യി​ലെ അ​നു​പ​മ സ്റ്റോ​ഴ്സ് ഉ​ട​മ പേ​ര​കം സ്വ​ദേ​ശി ക​ണി​ച്ചി​യി​ല്‍ ര​വീ​ന്ദ്ര​ന്റെ ഭാ​ര്യ ര​ത്ന​വ​ല്ലി​യു​ടെ താ​ലി​മാ​ല​യാ​ണ് ക​വ​ര്‍ന്ന​ത്. മോ​ഷ​ണ ശ്ര​മം ചെ​റു​ക്കു​ന്ന​തി​നി​ടെ വീ​ണ് പ​രി​ക്കേ​റ്റ ഇ​വ​രു​ടെ ത​ല​യി​ൽ ആ​റു തു​ന്ന​ൽ വേ​ണ്ടി​വ​ന്നു.

Read Also : കൊല്ലത്ത് ആറുവയസുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ അന്വേഷണം നിര്‍ണായക ഘട്ടത്തില്‍

വ്യാ​ഴാ​ഴ്ച പു​ല​ര്‍ച്ച 3.50-ന് ​ഗാ​ന്ധി​ന​ഗ​റി​ൽ ന​ഗ​ര​സ​ഭ​യു​ടെ മി​നി മാ​ര്‍ക്ക​റ്റി​ന് മു​ന്നി​ലാ​ണ് സം​ഭ​വം. ഭ​ര്‍ത്താ​വ് അ​സു​ഖ ബാ​ധി​ത​നാ​യ​തി​നാ​ൽ ര​ത്ന​വ​ല്ലി​യാ​ണ് പു​ല​ര്‍ച്ചെ ക​ട തു​റ​ക്കാ​റു​ള്ള​ത്. പേ​ര​ക​ത്തെ വീ​ട്ടി​ല്‍ നി​ന്ന് ഓ​ട്ടോ​റി​ക്ഷ​യി​ലാ​ണ് വ​ന്ന​തെ​ങ്കി​ലും ഡ്രൈ​വ​ര്‍ക്ക് സു​ഖ​മി​ല്ലാ​തി​രു​ന്ന​തി​നെ തു​ട​ര്‍ന്ന് മു​തു​വ​ട്ടൂ​രി​ന് സ​മീ​പം ഇ​റ​ക്കി തി​രി​ച്ചു​പോ​യി. തു​ട​ർ​ന്ന്, ന​ട​ന്ന് ക​ട​യി​ലേ​ക്ക് പോ​ക​വേ മി​നി മാ​ര്‍ക്ക​റ്റി​ന് സ​മീ​പം കാ​വി മു​ണ്ടും ഷാ​ളും പു​ത​ച്ചെ​ത്തി​യ ആ​ള്‍ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. കു​ത​റി മാ​റാ​ന്‍ ശ്ര​മി​ക്ക​വേ മോ​ഷ്ടാ​വ് ര​ത്ന​വ​ല്ലി​യെ റോ​ഡി​ലേ​ക്ക് ത​ള്ളി​യി​ട്ടു. തു​ട​ര്‍ന്ന്, മാ​ല പൊ​ട്ടി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. മോ​ഷ്ടാ​വി​ന്റെ കാ​ലി​ല്‍ പി​ടി​ച്ചു വ​ലി​ച്ചെ​ങ്കി​ലും അ​യാ​ള്‍ ര​ക്ഷ​പ്പെ​ട്ട​താ​യി ര​ത്ന​വ​ല്ലി പ​റ​ഞ്ഞു.

ചോ​ര​യൊ​ലി​ക്കു​ന്ന ത​ല​യു​മാ​യി ക​ര​ഞ്ഞു വി​ളി​ച്ചി​ട്ടും അ​തു​വ​ഴി ക​ട​ന്ന് പോ​യ​വ​രാ​രും സ​ഹാ​യി​ച്ചി​ല്ലെന്നും ഫോ​ണ്‍ ചെ​യ്ത് അ​റി​യി​ച്ച​തി​നെ തു​ട​ര്‍ന്ന് വീ​ട്ടി​ല്‍ നി​ന്ന് മ​രു​മ​ക​ള്‍ എ​ത്തി​യാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​തെന്നും ര​ത്‌​ന​വ​ല്ലി പറഞ്ഞു. സംഭവത്തിൽ ടെ​മ്പി​ള്‍ പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button