ErnakulamLatest NewsKeralaNattuvarthaNews

നവകേരള സദസിന് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് പണം ആവശ്യപ്പെടാൻ പാടില്ല: സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: നവകേരള സദസിനായി തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും പണം ആവശ്യപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. മുൻസിപ്പൽ കൗൺസിലിന്റെ അനുമതിയില്ലാതെ, നവകേരള സദസിന് തദ്ദേശഭരണ സ്ഥാപനത്തിന്റെ ഫണ്ടിൽ നിന്ന് പണം ചെലവാക്കാൻ മുനിസിപ്പാലിറ്റി സെക്രട്ടറിമാരെ അധികാരപ്പെടുത്തിയുള്ള സർക്കാർ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.

കൗണ്‍സിലിന്റെ അനുമതിയില്ലാതെ പണം ചെലവഴിക്കാന്‍ സെക്രട്ടറിമാര്‍ക്ക് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ നിര്‍ദേശത്തിനെതിരെ പറവൂര്‍ നഗരസഭ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. നവകേരള സദസിനായി തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ പണം അനുവദിക്കണമെന്നായിരുന്നു ഉത്തരവില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നത്.

കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളുടെ കണക്കെടുത്താല്‍ കേരളം നാണിച്ച് തല കുനിക്കേണ്ടി വരും: സുരേഷ് ഗോപി

എന്നാല്‍, പണം ചെലവഴിക്കണമെന്ന് തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും മുനിസിപ്പാലിറ്റി ആക്ട് പ്രകാരം ഇത്തരമൊരു ഉത്തരവ് നല്‍കാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ച് വ്യക്തമാക്കി. കൗണ്‍സില്‍ അംഗീകരിച്ചാല്‍ മാത്രമേ സെക്രട്ടറിക്ക് പണം അനുവദിക്കാനാകൂ. സെക്രട്ടറിക്ക് ഏകപക്ഷീയമായി പ്രവര്‍ത്തിക്കാനാകില്ലെന്നും കോടതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button