WayanadLatest NewsKeralaNattuvarthaNews

ലോഡ്ജില്‍ തമ്പടിച്ച കഞ്ചാവുകടത്തുകാർ എക്‌സൈസ് സംഘത്തിന്റെ പിടിയിൽ

പാലക്കാട് പിരായിരി വില്ലേജ് നാവക്കോട് വീട്ടില്‍ ഷമീര്‍(35), പിരായിരി നവക്കോട് വീട്ടില്‍ സൈനുലാബുദ്ദീന്‍(34) എന്നിവരാണ് പിടിയിലായത്

മാനന്തവാടി: വയനാട് മാനന്തവാടിയിലെ ലോഡ്ജില്‍ തമ്പടിച്ച കഞ്ചാവുകടത്തുകാരെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. പാലക്കാട് പിരായിരി വില്ലേജ് നാവക്കോട് വീട്ടില്‍ ഷമീര്‍(35), പിരായിരി നവക്കോട് വീട്ടില്‍ സൈനുലാബുദ്ദീന്‍(34) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ അര്‍ധരാത്രിയോടെയാണ് സംഭവം. ഉത്തര മേഖലാ എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് അംഗം സജിത് ചന്ദ്രന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു ഉദ്യോഗസ്ഥരുടെ പരിശോധന.

Read Also : ക്ല​ബി​ൽ ക​ളി​ക്കാ​ൻ പോ​യ പ​ത്തു വ​യ​സു​കാ​ര​ന് നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം: പ്ര​തി​യ്ക്ക് പ​ത്ത് വ​ർ​ഷം ത​ട​വും പിഴയും

എരുമത്തെരുവിലെ എ വണ്‍ ടൂറിസ്റ്റ് ഹോമില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്. പ്രതികളില്‍ നിന്നും ചില്ലറ വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന രണ്ട് കിലോ കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. ഇരുവരെയും എന്‍ഡിപിഎസ് നിയമ പ്രകാരമുള്ള വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ് ചെയ്തത്.

പ്രിവന്റീവ് ഓഫീസര്‍ പി ആര്‍ ജിനോഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എ സി പ്രജീഷ്, ടി ജി പ്രിന്‍സ്, ഡ്രൈവര്‍ കെ കെ സജീവ് എന്നിവരാണ് പരിശോധന നടത്തി പ്രതികളെ പിടികൂടിയത്. പ്രതികളെ തുടര്‍ നടപടികള്‍ക്കായി മാനന്തവാടി എക്‌സൈസ് റേഞ്ച് ഓഫീസില്‍ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button