Life Style

ബ്ലാഡര്‍ കാന്‍സര്‍, ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം

മൂത്രാശയത്തിലെ കോശങ്ങളില്‍ ആരംഭിക്കുന്ന  കാന്‍സറാണ് ബ്ലാഡര്‍ കാന്‍സര്‍ അഥവാ മൂത്രാശയ കാന്‍സര്‍.  മൂത്രസഞ്ചിയുടെ ഉള്ളിലുള്ള കോശങ്ങളിലാണ് കാന്‍സര്‍  മിക്കപ്പോഴും ആരംഭിക്കുന്നത്. വൃക്കകളിലും വൃക്കകളെ മൂത്രസഞ്ചിയുമായി ബന്ധിപ്പിക്കുന്ന ട്യൂബുകളിലും (മൂത്രനാളികള്‍) യുറോതെലിയല്‍ കോശങ്ങള്‍ കാണപ്പെടുന്നു.

Read Also: പു​ല​ര്‍ച്ചെ ക​ട തു​റ​ക്കാ​ന്‍ പോ​യ 64കാ​രി​യെ ആ​ക്ര​മി​ച്ച് മാല കവർന്നതായി പരാതി

പ്രാരംഭ ഘട്ടത്തില്‍ രോഗം തിരിച്ചറിയുന്നത്  വേഗത്തില്‍ പടരുന്നത്‌
തടയാന്‍ സഹായിക്കും. എപ്പോഴും മൂത്രം പോവുക, മൂത്രത്തില്‍ രക്തം കാണുക, മൂത്രം ഒഴിക്കുമ്പോഴുള്ള വേദന, നടുവേദന, തുടങ്ങിയവയെല്ലാം ബ്ലാഡര്‍ കാന്‍സറിന്റെ ലക്ഷണങ്ങളാകാം.

ഇന്ത്യയില്‍ പ്രതിവര്‍ഷം 21,000-ലധികം മൂത്രാശയ കാന്‍സര്‍ കേസുകളും പ്രതിവര്‍ഷം 11,000-ത്തിലധികം മരണങ്ങളും മൂത്രാശയ കാന്‍സര്‍ മൂലം സംഭവിക്കുന്നതായി ഗ്ലോബോ കാന്‍ 2022 പുറത്തുവിട്ട കണക്കുകള്‍
സൂചിപ്പിക്കുന്നു.

മൂത്രാശയ കാന്‍സര്‍ ഉണ്ടാകുന്നതിന് പിന്നിലെ ചില കാരണങ്ങള്‍…

പുകവലിയും പുകയില ഉപയോഗവും

അമിതവണ്ണം

രാസവസ്തുക്കളുമായി സമ്പര്‍ക്കം

ആവര്‍ത്തിച്ചുള്ള അല്ലെങ്കില്‍ നീണ്ടുനില്‍ക്കുന്ന മൂത്ര അണുബാധ

പാരമ്പര്യം

ശ്രദ്ധിക്കുക: മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ കാണുന്നപക്ഷം സ്വയം രോഗ നിര്‍ണയത്തിന് ശ്രമിക്കാതെ നിര്‍ബന്ധമായും ഡോക്ടറെ ‘കണ്‍സള്‍ട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button