ThrissurKeralaNattuvarthaLatest NewsNews

കേരളവർമ്മ കോളജ് ചെയർമാൻ തെരഞ്ഞെടുപ്പ്: റീകൗണ്ടിങ്ങിൽ എസ്എഫ്ഐക്ക് ജയം

തൃശൂർ: കേരളവർമ്മ കോളജ് ചെയർമാൻ തെരഞ്ഞെടുപ്പ് റീകൗണ്ടിങ്ങിൽ എസ്എഫ്ഐക്ക് ജയം. എസ്എഫ്ഐ സ്ഥാനാർഥി കെഎസ് അനിരുദ്ധൻ മുന്ന് വോട്ടകൾക്കാണ് വിജയിച്ചത്. കെഎസ്‌യു നൽകിയ പരാതിയെ തുടർന്ന് ഹൈക്കോടതി വിധിപ്രകാരമാണ് റീകൗണ്ടിങ് നടത്തിയത്. എസ്എഫ്ഐ സ്ഥാനാർഥിക്ക് 892 വോട്ട് ലഭിച്ചപ്പോൾ കെഎസ്യു സ്ഥാനാർഥിക്ക് 889 വോട്ടു ലഭിച്ചു. ശനിയാഴ്ച രാവിലെ മുതൽ പ്രിൻസിപ്പലിന്റെ ചേംബറിലാണ് വോട്ടെണ്ണൽ നടന്നത്. വോട്ടെണ്ണല്‍ നടപടികള്‍ പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തിയിരുന്നു.

കോടതി വിധിയെ തുടർന്ന് വിദ്യാർഥി സംഘടനകൾ നടത്തിയ ചർച്ചയെ തുടർന്നാണ് ശനിയാഴ്ച റീകൗണ്ടിങ് നടത്താൻ തീരുമാനിച്ചത്. വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടായിരുന്നു കെഎസ്‌യു ഹൈക്കോടതിയെ സമീപിച്ചിത്. വിജയിയായി പ്രഖ്യാപിച്ചിരുന്ന എസഎഫ്ഐ സ്ഥാനാര്‍ഥിയുടെ വിജയം റദ്ദാക്കിയ ഹൈക്കോടതി, അസാധു വോട്ടുകളടക്കം കൂട്ടിച്ചേര്‍ത്ത് എണ്ണിയതില്‍ അപകാതയുണ്ടെന്നും വ്യക്തമാക്കിയിരുന്നു.

‘ഞാൻ പ്രണയിക്കുന്നത് ഒരു പെണ്‍കുട്ടിയെ ആണെന്നറിഞ്ഞപ്പോള്‍ പ്രകൃതി വിരോധി എന്നുവരെ വിളിച്ചു’: നടി അനഘ രവി

ചെയര്‍മാന്‍ സ്ഥാനത്തേക്ക് എസ്എഫ്‌ഐ, കെഎസ്‌യു, എബിവിപി, എഐഎസ്എഫ് സംഘടനകളുടെ സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്. കഴിഞ്ഞ മാസം ഒന്നാം തീയതി രാവിലെയായിരുന്നു തെരഞ്ഞെടുപ്പ്. 896 വോട്ട് ശ്രീക്കുട്ടന് ലഭിച്ചപ്പോള്‍ എസ്എഫ്‌ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥി അനിരുദ്ധന് ലഭിച്ചത് 895 വോട്ടായിരുന്നു. എസ്എഫ്‌ഐയുടെ ആവശ്യപ്രകാരം റീ കൗണ്ടിംഗ് നടന്നു. തുടര്‍ന്ന് 11 വോട്ടിന് അനിരുദ്ധന്‍ വിജയിച്ചതായി പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ, തെഞ്ഞെടുപ്പില്‍ അട്ടിമറി ആരോപിച്ച് കെഎസ്‌യു രംഗത്ത് വരികയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button