KeralaNattuvarthaLatest NewsNews

ബൈ​ക്കു​ക​ള്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ കണ്ടെത്തി: അന്വേഷണം

ആ​ല​ഞ്ചേ​രി ജം​ഗ്ഷ​നി​ല്‍ അ​ക്ഷ​യ സെ​ന്‍റ​റി​ന് സ​മീ​പ​ത്താ​യി സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കെ​ട്ടി​ട​ത്തി​നു മു​ന്നിൽ ആണ് സംഭവം

അ​ഞ്ച​ല്‍: ആ​ല​ഞ്ചേ​രി​യി​ല്‍ ര​ണ്ടു ബൈ​ക്കു​ക​ള്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ആ​ല​ഞ്ചേ​രി ജം​ഗ്ഷ​നി​ല്‍ അ​ക്ഷ​യ സെ​ന്‍റ​റി​ന് സ​മീ​പ​ത്താ​യി സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കെ​ട്ടി​ട​ത്തി​നു മു​ന്നിൽ ആണ് സംഭവം.

മൂ​ന്നു​മാ​സ​ത്തി​ല​ധി​ക​മാ​യി ബൈ​ക്കു​ക​ള്‍ ഇവിടെ നിർത്തിയിട്ടിരിക്കു​ന്ന​താ​യി ഇ​വി​ടെ ജോ​ലി ചെ​യ്യു​ന്ന ലോ​ഡിം​ഗ് തൊ​ഴി​ലാ​ളി​ക​ള്‍ പ​റ​യു​ന്നു. ആ​രും തി​ര​ക്കി വ​രാതായ​തോ​ടെ തൊ​ഴി​ലാ​ളി​ക​ള്‍ ത​ന്നെ പൊ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Read Also : രേഖാചിത്രത്തിലെ ആളെ അറിയുന്നവര്‍ എത്രയും വേഗം ബന്ധപ്പെടണമെന്ന് ക്രൈംബ്രാഞ്ച്: 16കാരന്റെ ദുരൂഹ മരണത്തില്‍ അന്വേഷണം

സ്ഥ​ല​ത്തെ​ത്തി​യ ഏ​രൂ​ര്‍ പൊ​ലീ​സ് ബൈ​ക്കു​കളുടെ ന​മ്പ​ര്‍ ശേ​ഖ​രി​ച്ച് ഉ​ട​മ​ക​ള്‍​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. രാ​ത്രി കാ​ല​ത്ത് അ​പ​ക​ടം വ​ല്ല​തും സം​ഭ​വി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഉ​പേ​ക്ഷി​ച്ച​തോ ക​വ​ര്‍​ച്ച ചെ​യ്യ​പ്പെ​ട്ട​തോ ആ​കാം ബൈ​ക്കു​ക​ള്‍ എ​ന്നാ​ണ് പൊ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

ഉ​ട​മ​ക​ളെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ലെങ്കി​ല്‍ ബൈ​ക്കു​ക​ള്‍ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റു​മെ​ന്ന് ഏ​രൂ​ര്‍ പൊ​ലീ​സ് അ​റി​യി​ച്ചു. അ​ടു​ത്തി​ടെ സ​മീ​പ സ്റ്റേ​ഷ​നു​ക​ളി​ല്‍ ബൈ​ക്കു​ക​ള്‍ മോ​ഷ​ണം പോ​യ​ത് സം​ബ​ന്ധി​ച്ചും പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button