KeralaLatest NewsNews

അണക്കെട്ടിൽ ഷട്ടർ അടയ്ക്കുമ്പോഴുള്ള വെള്ളപ്പൊക്കം പരിഹരിക്കാൻ ചീഫ് സെക്രട്ടറി ഇടപെടണം: മനുഷ്യാവകാശ കമ്മീഷൻ

കണ്ണൂർ: തലശ്ശേരി – മാഹി ശുദ്ധ ജല പദ്ധതിയുടെ ഭാഗമായുള്ള കീഴല്ലൂർ അണക്കെട്ടിൽ ശുദ്ധജലം തടഞ്ഞ് നിർത്തുന്നതിനാൽ വെള്ളം കയറി കൃഷിസ്ഥലം നശിക്കുന്ന സാഹചര്യത്തിൽ മതിയായ നഷ്ടപരിഹാരം അനുവദിക്കണമെന്ന കർഷകന്റെ ആവശ്യം ന്യായമാണെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഇക്കാര്യത്തിൽ ന്യായവും യുക്തവുമായ ഒരു തീരുമാനം ചീഫ് സെക്രട്ടറി തലത്തിൽ എടുക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കി.

Read Also: മൗണ്ട് മെറാപി അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു, 11 മരണം: 12 12 പര്‍വ്വതാരോഹകരെ കാണാതായി

പരാതിയിൽ പരിഹാരം കാണാൻ ജലഅതോറിറ്റിക്കും കൃഷിവകുപ്പിനുമുള്ള പരിമിതികൾ കണക്കിലെടുത്താണ് ഇക്കാര്യം പരിഗണിക്കാൻ കമ്മീഷൻ ആക്ടിങ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജുനാഥ് ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത്. കീഴല്ലൂർ ഗ്രാമപഞ്ചായത്ത്, കീഴല്ലൂർ വില്ലേജ് ഓഫീസർ, കൃഷി ഓഫീസർ, ജലഅതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവരെ നേരിൽ കേട്ട ശേഷമാണ് തീരുമാനം. അണക്കെട്ടിന്റെ ഷട്ടർ അടയ്ക്കുന്ന സമയത്ത് വർഷങ്ങളായി പരാതിക്കാരന്റെ കൃഷിസ്ഥലത്തും വീടിന്റെ പരിസരത്തും വെള്ളം കയറാറുണ്ടെന്ന് കീഴല്ലൂർ പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു.

ഡിസംബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളിലാണ് ഇങ്ങനെ സംഭവിക്കാറ്. 20 ഓളം കൈവശക്കാരുടെ 4 ഏക്കറോളം സ്ഥലത്ത് ഷട്ടറുകൾ അടയ്ക്കുന്ന സമയത്ത് കഴിഞ്ഞ 20 വർഷമായി വെള്ളം കയറാറുണ്ടെന്ന് വില്ലേജ് ഓഫീസർ കമ്മീഷനെ അറിയിച്ചു. ഒന്നുകിൽ പരാതിക്കാരന് നഷ്ടപരിഹാരം നൽകണം. ഇല്ലെങ്കിൽ ജലഅതോറിറ്റി ഈ സ്ഥലം ഏറ്റെടുക്കണം.

തലശ്ശേരി – മാഹി പദ്ധതിയുടെ പ്രാധാന്യം കണക്കിലെടുത്ത് പദ്ധതി തുടരേണ്ടതിന്റെ ആവശ്യകത ജലഅതോറിറ്റി കമ്മീഷനെ അറിയിച്ചു. തലശ്ശേരി നഗരസഭയിലെ 52 വാർഡുകളിലും ധർമ്മടം പഞ്ചായത്തിലെ 18 വാർഡുകളിലും ന്യൂമാഹി പഞ്ചായത്തിലെ 15 വാർഡുകളിലും ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്. നിലവിലെ ജലവിതരണം തടസ്സപ്പെടുത്താതെ പരാതി പരിശോധിക്കാമെന്നും ജലഅതോറിറ്റി കമ്മീഷന് ഉറപ്പു നൽകി.
ഉത്തരവിന്റെ അടിസ്ഥാനത്തിൽ ചീഫ് സെക്രട്ടറി സ്വീകരിച്ച നടപടികൾ 3 മാസത്തിനകം കമ്മീഷനെ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു. കീഴല്ലൂർ പാലയാട് ജ്യോതിസിൽ കാരത്താൻ സഹദേവൻ സമർപ്പിച്ച പരാതിയിലാണ് നടപടി.

Read Also: ജന്മനാ അന്ധനായ മണികണ്ഠന് സഹായഹസ്തവുമായി സുരേഷ് ഗോപി: വീട് നിർമ്മിക്കാൻ പണം കൈമാറി

shortlink

Related Articles

Post Your Comments

Related Articles


Back to top button