KeralaLatest NewsNews

പാവപ്പെട്ടവരെ മറന്ന് കോടികളുടെ ധൂര്‍ത്ത് നടത്തുന്ന നവകേരള സദസ് അശ്ശീല സദസെന്ന് പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നു

സ്‌കൂള്‍ മതില്‍ പൊളിച്ചതും രാജാവിന് സ്വതന്ത്രമായി കടന്ന് വരാനാണെന്നും വിഡി സതീശന്‍

എറണാകുളം: പാവപ്പെട്ടവരെ മറന്ന് കോടികളുടെ ധൂര്‍ത്ത് നടത്തുന്ന നവകേരള സദസ് അശ്ശീല സദസെന്ന് പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുകയാണെന്ന് വ്യക്തമാക്കി വി.ഡി.സതീശന്‍ രംഗത്ത് എത്തി. മഹാരാജാവ് എഴുന്നള്ളുമ്പോള്‍ സ്‌കൂള്‍ മതിലുകളും കെട്ടിടങ്ങളും പൊളിഞ്ഞ് വീഴുന്നത് സ്വാഭാവികം. തന്റെ മണ്ഡലത്തിലെ സ്‌കൂള്‍ മതില്‍ പൊളിച്ചതും രാജാവിന് സ്വതന്ത്രമായി കടന്ന് വരാനാണെന്നും വിഡി സതീശന്‍ പറഞ്ഞു.

Read Also: പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു: പി​താ​വ് അറസ്റ്റിൽ

‘കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പരാജയത്തില്‍ ബി.ജെ.പിയെക്കാള്‍ കൂടുതല്‍ സന്തോഷിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. സി.പി.എം പ്രതിനിധിയെ ഇന്ത്യ മുന്നണിയുടെ ഭാഗമാക്കാതിരിക്കാന്‍ യെച്ചൂരിയെപ്പോലും
സമ്മര്‍ദ്ദത്തിലാക്കിയ നേതാവാണ് മുഖ്യമന്ത്രി. ലാവ്ലിന്‍ കേസ് സുപ്രീം കോടതി പരിഗണിക്കാന്‍ വൈകുന്നത് ഇതുമായി ചേര്‍ത്ത് വായിക്കണം. പകല്‍ സി.പി.എമ്മും രാത്രി ബി.ജെ.പിയുമാവുന്ന പിണറായി കോണ്‍ഗ്രസിനെ പഠിപ്പിക്കാന്‍ വരേണ്ടതില്ല’,സതീശന്‍ കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button