KozhikodeKeralaNattuvarthaLatest NewsNews

അതിഥിക്ക് പ്രയാസമുണ്ടാക്കുന്നതിനേക്കാൾ, അഭികാമ്യം പരിപാടി മാറ്റിവെക്കുന്നത്: വിശദീകരണവുമായി ഫാറൂഖ് കോളേജ്

കോഴിക്കോട്: ഫിലിം ക്ലബ്ബിന്റെ ഉദ്ഘാടകനായി നിശ്ചയിച്ച സംവിധായകൻ ജിയോ ബേബിയെ മുൻകൂട്ടി അറിയിക്കാതെ ഒഴിവാക്കിയതിൽ വിശദീകരണവുമായി ഫാറൂഖ് കോളേജ്. ഉദ്ഘാടന വിവരം അറിഞ്ഞ കോളേജ് വിദ്യാർത്ഥി യൂണിയൻ പരിപാടിയുമായി സഹകരിക്കില്ലെന്നും പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്നും അറിയിച്ചു എന്ന് അധികൃതർ വ്യക്തമാക്കി. അതിഥിക്ക് പ്രയാസമുണ്ടാക്കുന്നതിനേക്കാൾ, അഭികാമ്യം പരിപാടി തത്കാലത്തേക്ക് മാറ്റിവെക്കുന്നതാണ് ഉചിതമെന്ന നിലയിലാണ് പരിപാടി മാറ്റിവെച്ചതെന്നും അധികൃതർ വിശദീകരിച്ചു.

നേരത്തെ, ഫിലിം ക്ലബിന്റെ പരിപാടിക്കായി ക്ഷണിച്ച് വരുത്തി അവസാന നിമിഷം പരിപാടി ഒഴിവാക്കി ഫാറൂഖ് കോളേജ് തന്നെ അപമാനിച്ചുവെന്ന് സംവിധായകൻ ജിയോ ബേബി ആരോപിച്ചിരുന്നു. തന്റെ പരാമർശങ്ങൾ കോളജിന്റെ ധാർമ്മിക മൂല്യങ്ങൾക്ക് വിരുദ്ധമാണെന്ന വിശദീകരണമാണ് ലഭിച്ചതെന്നും ജിയോ ബേബി വ്യക്തമാക്കി.

നാസർ ഫൈസിയുടെ പ്രസ്താവന സംഘപരിവാറിന്റെ ലൗവ് ജിഹാദ് ആരോപണത്തിന്റെ തനിപകർപ്പ്: എസ്എഫ്ഐ

ഫാറൂഖ് കോളേജ് ഫിലിം ക്ലബ്ബിന്റെ പരിപാടിയിലേക്ക് ഉദ്ഘാടകനായി ക്ഷണിച്ച ശേഷം മുൻകൂട്ടി അറിയിക്കാതെ പരിപാടി റദ്ദ് ചെയ്യുകയായിരുന്നു. കോളേജിന്റെ ധാർമിക മൂല്യങ്ങൾക്ക് എതിരായതിനാൽ പ്രസ്തുത പരിപാടിയുമായി ഫാറൂഖ് കോളേജ് വിദ്യാർത്ഥി യൂണിയൻ സഹകരിക്കില്ലെന്ന് ഫാറൂഖ് കോളേജിലെ സ്റ്റുഡന്റ്‌സ് യൂണിയന്റെ ഒരു കത്ത് ലഭിച്ചെന്നും ജിയോ ബേബി പറഞ്ഞു. താൻ അപമാനിതനാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെ ജിയോ ബേബി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button