KeralaLatest NewsNews

‘കാതല്‍’ സഭയ്ക്ക് എതിര്, വേറൊരു മത പശ്ചാത്തലമായിരുന്നെങ്കിൽ തീയേറ്റര്‍ കാണില്ലായിരുന്നു: ചങ്ങനാശേരി രൂപത സഹായമെത്രാന്‍

ക്രൈസ്തവരുടെ സഹിഷ്ണുതയും നന്മയും ചൂഷണം ചെയ്യുകയാണ്

കോട്ടയം: മമ്മൂട്ടി- ജ്യോതിക കൂട്ടുകെട്ടിൽ ജിയോ ബേബി സംവിധാനം ചെയ്ത ‘കാതല്‍ ദി കോര്‍’ സിനിമയ്‌ക്കെതിരെ ചങ്ങനാശേരി രൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍.

സ്വവര്‍ഗരതിയെ മഹത്വവത്കരിക്കുന്ന സിനിമ സഭയ്ക്ക് എതിരാണെന്നും മമ്മൂട്ടി അഭിനയിച്ച സിനിമയിലെ ഹോമോ സെക്ഷ്വാലിറ്റിയെ മഹത്വവത്ക്കരിക്കുന്ന എല്ലാ കഥാപാത്രങ്ങളും ക്രിസ്ത്യാനികള്‍ ആയത് എന്തുകൊണ്ടാണെന്നും മാര്‍ തോമസ് തറയില്‍ പറഞ്ഞു. എംജിഒസിഎസ്‌എം വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മാര്‍ തോമസ് തറയില്‍.

READ ALSO: മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ അ​ന്തേ​വാ​സി​ ജീ​വ​നൊ​ടു​ക്കി​

‘ക്രൈസ്തവരുടെ സഹിഷ്ണുതയും നന്മയും ചൂഷണം ചെയ്യുകയാണ്. വേറെ ഏതെങ്കിലും മതത്തിന്റെ പശ്ചാത്തലത്തില്‍ ആ സിനിമ എടുത്തിരുന്നെങ്കില്‍ സിനിമ തീയേറ്റര്‍ കാണില്ലായിരുന്നു. നമ്മുടെ സംസ്‌കാരത്തെ ആക്രമിക്കുന്ന പരിശ്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ ജാഗ്രത വേണമെന്നും’ മാര്‍ തോമസ് തറയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button