KeralaLatest NewsNews

രഹസ്യമായി ചേര്‍ന്ന യോഗത്തിലെ കാര്യങ്ങള്‍ ഒരു അധ്യാപകന്‍ റെക്കാര്‍ഡ് ചെയ്ത് മാധ്യമങ്ങള്‍ക്ക് നല്‍കി: വി ശിവന്‍കുട്ടി

ഇങ്ങനെയുള്ള അധ്യാപകരെ എങ്ങനെ വിശ്വസിക്കും?

തൃശ്ശൂര്‍: പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ശബ്ദരേഖ ചോര്‍ന്ന സംഭവം വിവാദമാകുന്നു. ഇതുസംബന്ധിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടറോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. വളരെ രഹസ്യമായി ചേര്‍ന്ന യോഗത്തിലെ കാര്യങ്ങള്‍ ഒരു അധ്യാപകന്‍ റെക്കാര്‍ഡ് ചെയ്ത് മാധ്യമങ്ങള്‍ക്ക് നല്‍കി. ഇങ്ങനെയുള്ള അധ്യാപകരെ എങ്ങനെ വിശ്വസിക്കുമെന്ന് മന്ത്രി ചോദിച്ചു. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Read Also: കണിച്ചുകുളങ്ങര കൊലക്കേസ്, പ്രതി സജിത്തിന്റെയടക്കം ജാമ്യപേക്ഷകളില്‍ അന്തിമവാദം കേള്‍ക്കാന്‍ സുപ്രീംകോടതി

യോഗത്തിലെ വിവരങ്ങള്‍ പുറത്ത് നല്‍കിയത് രാഷ്ട്രീയ ദുഷ്ടലാക്കോടെയാണെന്നും വി ശിവന്‍കുട്ടി ആരോപിച്ചു. ഇത് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മന്ത്രി പറഞ്ഞു. ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതും, ഉത്തരസൂചിക തയ്യാറാക്കുന്നതുമൊക്കെ ഇവരാണ്. ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥതയും സത്യസന്ധതയും മന:സാക്ഷിയും കാണിക്കണമെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ വകുപ്പ് തല അന്വേഷണം നടത്താന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഏത് അധ്യാപകനാണ് ഇത് ചെയ്തത് എന്ന് കണ്ടുപിടിച്ചേ മതിയാകൂ. ഏത് ഏജന്‍സി അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button