Latest NewsKeralaNews

ഗവർണർ സംഘപരിവാറിന്റെ റിക്രൂട്ട്‌മെന്റ് ഏജന്റിനെ പോലെ പ്രവർത്തിക്കരുത്: വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: ഗവർണർആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഗവർണർ സംഘപരിവാറിന്റെ റിക്രൂട്‌മെന്റ് ഏജന്റിനെ പോലെ പ്രവർത്തിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.

Read Also: സംവിധായകൻ ജിയോ ബേബിയെ ഫാറൂഖ് കോളജിലെ പരിപാടിയിൽ വിലക്കിയ സംഭവം: ഫാറൂഖ് കോളജ് യൂണിയന് പിന്തുണയുമായി എംഎസ്എഫ്

സർവ്വകലാശാല സെനറ്റുകളിലേക്ക് സംഘപരിവാർ പ്രതിനിധികളെ റിക്രൂട്ട് ചെയ്യുന്ന ഗവർണറുടെ നീക്കം അത്യന്തം അവലപനീയമാണ്. നിയമസഭ അനുവദിച്ചു നൽകിയ സ്ഥാനമാണ് സർവകലാശാല ചാൻസലർ സ്ഥാനം. ഇതിനെ ദുരുപയോഗം ചെയ്യുകയാണ് ഗവർണറെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

എല്ലാകാലത്തും എല്ലാതരത്തിലുമുള്ള ഏകാധിപത്യ നീക്കങ്ങളെയും ഒറ്റക്കെട്ടായി എതിർത്ത് തോൽപിച്ച സമൂഹമാണ് കേരളം. ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമികൾ, മഹാത്മാ അയ്യങ്കാളി തുടങ്ങി നിരവധി നവോത്ഥാന നായകർ നയിച്ച കേരളമാണിത്. അവരിൽ നിന്ന് ഉൾക്കൊണ്ട ഊർജമാണ് കേരളത്തിന്റെ കരുത്ത്. ആ ഊർജത്തെ തല്ലിക്കെടുത്താൻ ആർക്കും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: അതിഥിക്ക് പ്രയാസമുണ്ടാക്കുന്നതിനേക്കാൾ, അഭികാമ്യം പരിപാടി മാറ്റിവെക്കുന്നത്: വിശദീകരണവുമായി ഫാറൂഖ് കോളേജ്

shortlink

Related Articles

Post Your Comments

Related Articles


Back to top button