WayanadKeralaNattuvarthaLatest NewsNews

കടുവയുടെ ആക്രമണ വിവരമറിഞ്ഞ് കുഴഞ്ഞുവീണ നാട്ടുകാരൻ മരിച്ചു

വാകേരി മരമാല ​കോളനിയിലെ കൃഷ്ണൻ ആണ് മരിച്ചത്

സുൽത്താൻബത്തേരി: വയനാട്ടിൽ കടുവയുടെ ആക്രമണവിവരമറിഞ്ഞ് കുഴഞ്ഞുവീണ നാട്ടുകാരൻ മരിച്ചു. വാകേരി മരമാല ​കോളനിയിലെ കൃഷ്ണൻ ആണ് മരിച്ചത്.

ഇന്നലെ വാ​കേ​രി കൂ​ട​ല്ലൂ​ര്‍ മ​രോ​ട്ടി​ത്ത​ട​ത്തി​ല്‍ പ്ര​ജീ​ഷി​നെ(ച​ക്കാ​യി-36) ക​ടു​വ കടിച്ചു തിന്ന് കൊലപ്പെടുത്തിയിരുന്നു. വിവരമറിഞ്ഞയുടൻ കുഴഞ്ഞുവീണ കൃഷ്ണനെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. ചികിത്സക്കിടെയാണ് മരിച്ചത്.

Read Also : ഈ ആപ്പുകൾ നിങ്ങളുടെ ഫോണിൽ ഉണ്ടോ? വിവരങ്ങൾ ചോർത്തുന്നതിന് മുൻപ് ഉടൻ ഡിലീറ്റ് ചെയ്തോളൂ…

ശ​നി​യാ​ഴ്ച രാ​വി​ലെ സ്വ​കാ​ര്യ തോ​ട്ട​ത്തി​ല്‍ പു​ല്ല​രി​യാ​ന്‍ പോ​യപ്പോഴാണ്​ പ്ര​ജീ​ഷിനെ കടുവ കൊന്നത്. വൈ​കുന്നേരമായിട്ടും കാ​ണാ​താ​യ​തോ​ടെ മാ​താ​വ് അ​യ​ല്‍വാ​സി​ക​ളോ​ട് വി​വ​രം പ​റ​യുകയായിരുന്നു. തു​ട​ർ​ന്ന്, സ​ഹോ​ദ​ര​നും അ​യ​ൽ​വാ​സി​യും ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​ട​തു തു​ട​യു​ടെ​യും ത​ല​യു​ടെ​യും ഭാ​ഗ​ങ്ങ​ൾ ഭ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു മൃതദേഹം കണ്ടെത്തിയത്.

പ​രേ​ത​നാ​യ കു​ട്ട​പ്പ​ന്റെ​യും ശാ​ര​ദ​യു​ടെ​യും മ​ക​നാ​ണ് പ്ര​ജീ​ഷ്. അ​വി​വാ​ഹി​ത​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: മ​ജീ​ഷ്, ജി​ഷ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button