Latest NewsFood & CookeryHealth & Fitness

എല്ലുകള്‍ക്കും പല്ലുകള്‍ക്കും കൂടുതല്‍ ബലം കിട്ടാനും ക്യാന്‍സറിനെ ചെറുത്തു തോൽപ്പിക്കാനും കിടിലൻ ബ്രേക്ക്ഫാസ്റ്റ്

ഇതിലെ ബീറ്റാ ഗ്ലൂക്കോണ്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കും.

ഏത് പ്രായക്കാര്‍ക്കും കഴിക്കാന്‍ പറ്റിയ ഭക്ഷണമാണ് ഓട്‌സ്. ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണമായത്‌ കൊണ്ടു തന്നെ പെട്ടെന്ന് ദഹിക്കാന്‍ പറ്റുന്ന ഭക്ഷണം കൂടിയാണ് ഓട്‌സ്. കാത്സ്യം, പ്രോട്ടീന്‍, മഗ്നീഷ്യം, ഇരുമ്പ്, സിങ്ക്, മാംഗനീസ്, തയാമിന്‍, വിറ്റാമിന്‍ ഇ എന്നിവ ഓട്സില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അസുഖങ്ങളെ പ്രതിരോധിക്കുന്ന ഫൈറ്റോ ഈസ്ട്രജന്‍സും ഫൈറ്റോ കെമിക്കല്‍സും ഓട്സില്‍ അടങ്ങിയിട്ടുണ്ട്.

കൂടാതെ എല്ലുകള്‍ക്കും പല്ലുകള്‍ക്കും കൂടുതല്‍ ബലം കിട്ടാന്‍ സഹായിക്കുന്ന ഭക്ഷണമാണ് ഓട്‌സ്. ക്യാന്‍സറിനെ ചെറുത്തു നില്‍ക്കാനുള്ള കഴിവ് ഓട്സിനുണ്ട്. ഇത് ശരീരത്തിലെ ബൈല്‍ ആസിഡുകളെ തടഞ്ഞ് ശരീരത്തിലെ വിഷാംശം കുറയ്ക്കുന്നു. ഓട്സിലെ അയേണ്‍, വൈറ്റമിന്‍ ബി, ഇ, സെലേനിയം, സിങ്ക് എന്നിവ ശരീരത്തിന് പോഷകങ്ങള്‍ നല്‍കുകയും ഓര്‍മ്മശക്തി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

ഇതിലെ ബീറ്റാ ഗ്ലൂക്കോണ്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കും. മാത്രമല്ല ഓട്സില്‍ ചര്‍മ്മത്തിന് ഈര്‍പ്പം നല്‍കുന്ന ലൂബ്രിക്കേറ്റിംഗ് ഫാറ്റുള്ളതിനാല്‍ അള്‍ട്രാവയലറ്റ് രശ്മികളെ ചെറുത്തുനിര്‍ത്താന്‍ ഇത് സഹായിക്കും. പ്രമേഹരോഗികള്‍ ഓട്സ് കഴിച്ചാല്‍ ശരീരത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിക്കാന്‍ സാധിക്കും. കൂടാതെ മലബന്ധത്തിനും നല്ലൊരു പരിഹാരമാണ് ഓട്‌സ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button