IdukkiLatest NewsKeralaNattuvarthaNews

മാതാപിതാക്കളെ വെട്ടിക്കൊന്ന മകൻ ജീവനൊടുക്കിയ നിലയിൽ

മൂലമറ്റം ചേറാടി കീരിയാനിക്കൽ അജേഷിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്

ഇടുക്കി: മാതാപിതാക്കളെ വെട്ടിക്കൊന്ന മകനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മൂലമറ്റം ചേറാടി കീരിയാനിക്കൽ അജേഷിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

വീടിന് സമീപത്തെ നച്ചാർ പുഴയിലെ കുറുങ്കയം ഭാഗത്ത് മരത്തിലാണ് മൃതദേഹം കണ്ടത്. ഇന്നലെയാണ് മാതാപിതാക്കളെ വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Read Also : ആള്‍ക്കൂട്ട കൊലപാതകത്തിന് വധശിക്ഷ ശുപാര്‍ശ, തീവ്രവാദത്തിന് പുതിയ നിര്‍വചനം: മാറ്റങ്ങളുമായി ക്രിമിനല്‍ നിയമ ബില്ലുകള്‍

കൊലപാതകം നടത്തിയത് അജീഷ് ആണെന്ന് മനസ്സിലാക്കിയ പൊലീസ് ഇന്നലെ തന്നെ തിരച്ചിൽ തുടങ്ങിയിരുന്നു. എന്നാൽ, ഇയാളെ കണ്ടെത്താനായിരുന്നില്ല. തുടർന്ന്, ഇന്ന് നടന്ന അന്വേഷണത്തിലാണ് അജേഷിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button