Latest NewsNewsBusiness

ഗ്രാമീണ മേഖലകളിലും യുപിഐ ഇടപാടുകൾ വമ്പൻ ഹിറ്റ്! പണമിടപാടുകളിൽ 118 ശതമാനം വർദ്ധനവ്

ഇക്കുറി പോയിന്റ് ഓഫ് സെയിൽ സംവിധാനത്തിന് വലിയ രീതിയിലുള്ള സ്വീകാര്യത നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്

ന്യൂഡൽഹി: രാജ്യത്തെ ഗ്രാമീണ മേഖലകളിലും, നഗരപ്രദേശങ്ങളിലും വമ്പൻ ഹിറ്റായി യുപിഐ ഇടപാടുകൾ. പ്രമുഖ ഫിൻടെക് കമ്പനിയായ പേ നിയർബൈ (PayNearby) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, യുപിഐ മുഖേനയുള്ള പണമിടപാടുകളിൽ 118 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 100 ശതമാനത്തിലധികം വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. 2023 ജനുവരി മുതൽ നവംബർ വരെയുള്ള കാലയളവിൽ 10 ലക്ഷത്തിലധികം വരുന്ന വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ സർവേയിലൂടെയാണ് ഇക്കാര്യം കണ്ടെത്തിയത്.

ഇക്കുറി പോയിന്റ് ഓഫ് സെയിൽ സംവിധാനത്തിന് വലിയ രീതിയിലുള്ള സ്വീകാര്യത നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. ഈ സംവിധാനത്തെ 5 ശതമാനത്തിലധികം ആളുകളാണ് ആശ്രയിച്ചിരിക്കുന്നത്. ബാങ്കിംഗ് സേവനങ്ങൾക്ക് പുറമേ, യൂട്ടിലിറ്റി പേയ്മെന്റ്, കാഷ് കളക്ഷൻ, ക്രെഡിറ്റ്, ഇൻഷുറൻസ് തുടങ്ങി നിരവധി മേഖലകളിലെ സേവനങ്ങൾക്കായി യുപിഐ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഇതോടെ, രാജ്യത്തെ ഡിജിറ്റൽ പേയ്മെന്റ് സംവിധാനത്തിന്റെ വളർച്ചയിൽ യുപിഐ വളരെ വലിയ പങ്കാണ് വഹിച്ചിരിക്കുന്നത്. 2017-18 കാലയളവിൽ പ്രതിവർഷം 92 കോടി ഇടപാടുകൾ മാത്രമായിരുന്നു നടന്നിരുന്നത്. എന്നാൽ, 2022-23 എത്തുമ്പോഴേക്കും ഇടപാടുകളുടെ എണ്ണം 8,375 കോടിയാണ് ഉയർന്നത്. രാജ്യത്തിന്റെ ഓരോ കോണിലും ഇന്ന് യുപിഐ സംവിധാനം ലഭ്യമാണ്.

Also Read: അരിയുടെ സ്റ്റോക്ക് യഥേഷ്ടം, എങ്കിലും കിലോയ്ക്ക് വില 40 രൂപയ്ക്ക് മുകളിൽ! കടുത്ത നടപടിയുമായി കേന്ദ്രസർക്കാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button