KeralaLatest NewsNews

കേരളത്തിനെതിരെ ബിജെപിയ്ക്കും കോൺഗ്രസിനും ഒരേ മനസ്: വിമർശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കോൺഗ്രസും ബിജെപിയും ഒരേ മനസ്സോടെ കേരളത്തിനെതിരായ നിലപാടിലേക്ക് നീങ്ങിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള വിരുദ്ധമായി എന്തെല്ലാം ചെയ്യാൻ കഴിയുമോ അതെല്ലാം ഒന്നിച്ച് ചെയ്യാനാണ് അവരുടെ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.

Read Also: ഇ.എം.എസിനെ ഗുണ്ട എന്ന് വിളിച്ച പ്രസ്താവന പിന്‍വലിക്കില്ല: കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍

ഇരുകൂട്ടർക്കും ചെയ്യാൻ കഴിയാത്തത് കേന്ദ്ര സർക്കാരിനെക്കൊണ്ട് നടപ്പാക്കിക്കുകയാണ്. അധികാരത്തിനായുള്ള ആർത്തിയാണ് കോൺഗ്രസിന്. അതിനുവേണ്ടി എന്തും ചെയ്യാൻ തയ്യാറാകുന്നു. കേന്ദ്ര-സംസ്ഥാന ബന്ധം ശരിയായ രീതിയിൽ പോകാൻ പാടില്ലെന്ന് അവർ ആഗ്രഹിക്കുന്നു. കേരളത്തിന് അർഹമായ ആനുകൂല്യങ്ങൾ കേന്ദ്രം കവർന്നെടുത്തപ്പോഴൊന്നും അവരുടെ ശബ്ദം ഉയർന്നിട്ടില്ല. അവരുടെ യഥാർഥമുഖം എന്തെന്ന് കേരളം കണ്ട നാളുകളാണ് കോവിഡ് കഴിഞ്ഞുവന്ന കാലഘട്ടമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ബിജെപിയുമായി ഇരട്ട സഹോദരങ്ങളെപ്പോലെ അവർ ഒത്തുചേർന്നു. ബിജെപിയുടെ മനസ്സിനൊരു നീരസം ഉണ്ടാകരുതെന്ന നിലയിലേക്ക് കോൺഗ്രസ് എത്തിയിരിക്കുന്നു. നാടിനെതിരെയാണ് യുഡിഎഫും ബിജെപിയും കളിക്കുന്നത്. കേരളം ഒരിഞ്ച് മുന്നോട്ടു പോകരുതെന്ന നിലപാടാണ് അത്. അതെല്ലാം തള്ളിക്കളഞ്ഞാണ് നവകേരള സദസ്സിലേക്ക് ജനം ഒഴുകി എത്തുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ലൈഫ് ഭവന പദ്ധതി വഴി വീട് അനുവദിച്ചതിന് കൈക്കൂലി: വിജിലൻസ് പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button