KeralaLatest NewsNews

എട്ടാം ക്ലാസുകാരി വീട്ടിലെ ജനലില്‍ തൂങ്ങി മരിച്ച നിലയില്‍

മൃതദേഹം നാളെ കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തും.

പത്തനംതിട്ട: എട്ടാം ക്ലാസ് വിദ്യാര്‍ഥിനി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. റാന്നി ഉതിമൂട് ഡിപ്പോപടി തോപ്പില്‍ മുരുപ്പേല്‍ പരേതനായ ജോണ്‍സണിന്റെ മകള്‍ ആഷ്മി ജോണ്‍സനെയാണ് വാടക വീട്ടിലെ ജനലില്‍ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. കുമ്പളാംപൊയ്ക സ്കൂളിലെ വിദ്യാര്‍ഥിനിയാണ്.

ഇന്ന് രാവിലെ 11 മണിക്കു ശേഷമാണു സംഭവം. കുട്ടിയുടെ പിതാവ് ഒരു വര്‍ഷം മുൻപ് തടി ദേഹത്തു വീണു അന്തരിച്ചിരുന്നു. മാതാവ് ഷൈലജയ്ക്കും സഹോദരനും മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പമാണ് കുട്ടി താമസിക്കുന്നത്. ഗ്യാസ് സിലിണ്ടർ എടുക്കാനുള്ള ബുക്ക് മകളെ ഏല്‍പ്പിച്ച്‌ അമ്മ ഷൈലജ പുറത്തു പോയതിനു ശേഷമാണ് സംഭവം.

READ ALSO: ബിജെപിയെ പുറത്താക്കി ജനാധിപത്യം സംരക്ഷിക്കും: സീതാറാം യെച്ചൂരി

ഗ്യാസ് സിലിണ്ടറുമായി ഏജൻസിയില്‍ നിന്നു ആളു വരുമെന്നു പറയാനായി ശൈലജ വിളിച്ചപ്പോൾ സഹോദരനാണ് ഫോണ്‍ എടുത്തത്. ഫോണ്‍ കുട്ടിക്കു കൊടുക്കാൻ പോയപ്പോഴാണ് ജനലിലൂടെ നോക്കിയപ്പോള്‍ ആഷ്മി ജനലില്‍ തൂങ്ങി കിടക്കുന്നതായി കണ്ടത്. പിന്നാലെ ഷൈലജ സ്വന്തം സഹോദരനേയും കൂട്ടി വീട്ടിലെത്തി ആഷ്മിയെ റാന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം നാളെ കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തും. മരണ കാരണം അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button