Latest NewsNewsIndia

ജമ്മു കശ്മീർ സന്ദർശിച്ച് കരസേനാ മേധാവി: സുരക്ഷാ സ്ഥിതികൾ വിലയിരുത്തി

ജമ്മു: ജമ്മു കശ്മീർ സന്ദർശിച്ച് കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ. സൈനിക വാഹനങ്ങൾക്ക് നേരെ നടന്ന ഭീകരാക്രമണവും അതിർത്തി ജില്ലയായ പൂഞ്ചിൽ നാല് സൈനികർ കൊല്ലപ്പെടുകയും ചെയ്ത സംഭവങ്ങൾക്ക് പിന്നാലെയാണ് അദ്ദേഹം ജമ്മു കശ്മീരിലെത്തിയത്. മേഖലയിലെ സുരക്ഷാ സ്ഥിതിഗതികൾ അദ്ദേഹം അവലോകനം ചെയ്തു.

Read Also: മാസങ്ങള്‍ നീണ്ടു നിന്ന യുദ്ധത്തിന് ഒടുവില്‍ ഉക്രെയ്നുമായി വെടിനിര്‍ത്തല്‍ ചര്‍ച്ചയ്ക്ക് റഷ്യ തയ്യാറെന്ന് റിപ്പോര്‍ട്ട്

ഭീകരർക്കായുള്ള തെരച്ചിൽ ജമ്മുവിൽ പുരോഗമിക്കുകയാണ്. രജൗരി-പൂഞ്ച് സെക്ടറിലും കരസേനാ മേധാവി സന്ദർശനം നടത്തി. സേനയുടെ പ്രവർത്തനങ്ങളും നിലവിലുള്ള സുരക്ഷാ സാഹചര്യവും അദ്ദേഹം വിലയിരുത്തി.

അതേസമയം, ഭീകരവിരുദ്ധ പ്രവർത്തനവും ക്രമസമാധാനപാലനവും നിർവ്വഹിക്കാൻ ജനറൽ ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ്, നോർത്തേൺ കമാൻഡ് ലെഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി, ജമ്മു ആസ്ഥാനമായുള്ള വൈറ്റ് നൈറ്റ് കോർപ്സിന്റെ ജനറൽ ഓഫീസർ കമാൻഡിംഗ് ലെഫ്റ്റനന്റ് ജനറൽ സന്ദീപ് ജെയിൻ, മുതിർന്ന സിവിൽ അഡ്മിനിസ്ട്രേഷൻ, പോലീസ് ഓഫീസർമാർ എന്നിവർ രജൗരി, പൂഞ്ച് എന്നീ ജില്ലകളിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.

Read Also: ക്രിസ്മസിനും ‘ചിയേഴ്‌സ്’ പറഞ്ഞ് മലയാളികള്‍! റെക്കോര്‍ഡ് മദ്യവില്‍പന; മൂന്ന് ദിവസം കൊണ്ട് ബെവ്കോ നേടിയത് കോടികൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button