Latest NewsNewsIndia

അയോധ്യയിൽ സുഗന്ധം പരത്താൻ ഭീമൻ ധൂപത്തിരി, ഒരിക്കൽ കത്തിച്ചാൽ ഒന്നര വർഷം സുഗന്ധം പരത്തും

ശ്രീരാമ ഭക്തനായ ഗോപാലക് വിഹാ ഭായി ഭാർവാദ് എന്നയാളാണ് അഗർബത്തി നിർമ്മിച്ചിരിക്കുന്നത്

അയോധ്യയിൽ സുഗന്ധം പരത്താൻ ഭീമൻ ധൂപത്തിരി തയ്യാറാക്കി ഭക്തൻ. 108 അടി നീളവും, മൂന്നര കിലോ ഭാരവുമുള്ള ഭീമൻ ധൂപത്തിരിയാണ് തയ്യാറാക്കിയിരിക്കുന്നത്. ഗുജറാത്തിലെ വഡോദരയിലാണ് ധൂപത്തിരിയുടെ നിർമ്മാണം നടക്കുന്നത്. ശ്രീരാമ ഭക്തനായ ഗോപാലക് വിഹാ ഭായി ഭാർവാദ് എന്നയാളാണ് അഗർബത്തി നിർമ്മിച്ചിരിക്കുന്നത്. ‘രാംമന്ദിർ അഗർബത്തി’ എന്നാണ് ഭീമൻ ധൂപത്തിരിക്ക് പേര് നൽകിയിരിക്കുന്നത്.

ഒരിക്കൽ കത്തിച്ചാൽ ഒന്നര വർഷം വരെ സുഗന്ധം നിലനിൽക്കുമെന്നതാണ് രാംമന്ദിർ അഗർബത്തിയുടെ പ്രധാന സവിശേഷത. പ്രാണപതിഷ്ഠയോടനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ അഗർബത്തി കത്തിക്കും. 108 അടിയാണ് നീളം. 3.5 അടി വൃത്താകൃതിയിലാണ് വിസ്തീര്‍ണം. എട്ട് മാസം കൊണ്ടാണ് ഗോപാലക് ഇത് പൂര്‍ത്തിയാക്കിയത്.

Also Read: സ്‌പെഷ്യൽ എക്‌സൈസ് ഡ്രൈവ്: കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

3000 കിലോഗ്രാം ഗിർ ചാണകം, 91 കിലോഗ്രാം ഗിർ പശു നെയ്യ് , 280 കിലോഗ്രാം ദേവദാർ മരത്തിന്റെ തടി എന്നിവയും, ഇന്ത്യൻ സാംസ്കാരിക പ്രാധാന്യമുള്ള മറ്റ് വസ്തുക്കളും ചേര്‍ത്താണ് ഈ അസാധാരണ ധൂപത്തിരി നിര്‍മ്മിച്ചിരിക്കുന്നത്. ട്രെയിലര്‍ ട്രക്കിലാണ് ഭീമാകാരമായ ധൂപത്തിരി അയോധ്യയിലേക്ക് കൊണ്ടുപോവുക. 1800 കിലോമീറ്ററോളം സഞ്ചരിച്ചാവും ട്രെയിലര്‍ ധൂപത്തിരി അയോധ്യയിലെത്തിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button