Latest NewsNewsIndia

ആക്രമണങ്ങൾ വെച്ചുപൊറുപ്പിക്കില്ല, എന്തും നേരിടാൻ സജ്ജം; അറബിക്കടലിൽ മൂന്ന് പടക്കപ്പലുകളെ വിന്യസിച്ച് ഇന്ത്യ

ന്യൂഡൽഹി: അറബിക്കടലില്‍ ചരക്കു കപ്പലുകള്‍ക്കു നേരെ ഉണ്ടായ ആക്രമണങ്ങൾക്ക് പിന്നാലെ ചെങ്കടലിന് സമാന്തരമായി യുദ്ധ കപ്പലുകൾ വിന്യസിപ്പിച്ച് ഇന്ത്യ. ഇന്ത്യന്‍ നാവികസേന മൂന്ന് യുദ്ധക്കപ്പലുകളാണ് അറബിക്കടലില്‍ വിന്യസിച്ചിരിക്കുന്നത്. ചരക്കു കപ്പലുകള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് നിരീക്ഷണത്തിന് വേണ്ടിയാണ് അറബിക്കടലില്‍ മൂന്ന് യുദ്ധക്കപ്പലുകള്‍ വിന്യസിച്ചിരിക്കുന്നത്. ഐഎന്‍സഎ മൊര്‍മുഗോ, ഐഎന്‍എസ് കൊച്ചി, ഐഎന്‍എസ് കൊല്‍ക്കത്ത എന്നീ യുദ്ധക്കപ്പലുകളാണ് പ്രതിരോധം തീര്‍ക്കാന്‍ ഇറക്കിയിരിക്കുന്നത്. പി-8ഐ ലോങ്റേഞ്ച് പട്രോള്‍ എയര്‍ക്രാഫ്റ്റ് നിരീക്ഷണത്തിനായും വിന്യസിച്ചിട്ടുണ്ട്.

ചെങ്കടലിലേക്ക് പെട്ടന്ന് പ്രവേശിക്കാന്‍ സാധിക്കുന്ന തരത്തിലാണ് ഐഎന്‍എസ് കൊല്‍ക്കത്തയെ വിന്യസിച്ചിരിക്കുന്നത്. പിന്നിലായി എന്‍എസ് കൊച്ചി, മധ്യത്തിലായി ഐഎന്‍എസ് മോര്‍മുഗാവോ എന്നിവയേയും വിന്യസിച്ചിട്ടുണ്ട്. ഇതോടൊപ്പം കപ്പല്‍വേധ ബ്രഹ്‌മോസ്, മിസൈലുകളും മൂന്ന് കപ്പലുകളിലായി സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്. ടാങ്കര്‍ കപ്പലായ ഐഎന്‍എസ് ദീപക്കിനേയും ഇവയ്‌ക്ക് സമീപത്തായി തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് അറബിക്കടലില്‍ ഗുജറാത്തിനു സമീപം എംവി കെം പ്ലൂട്ടോ എന്ന ചരക്കു കപ്പല്‍ ആക്രമിക്കപ്പെട്ടത്. കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടാവുകയായിരുന്നു. ആക്രമണത്തിനു പിന്നില്‍ ഹൂതി വിമതരാണെന്ന് യുഎസ് ആരോപിച്ചിരുന്നു. എന്നാല്‍ ഇറാന്‍ ഇതു നിഷേധിച്ചു. മുംബൈയില്‍ എത്തിച്ച എംവി കെം പ്ലൂട്ടോയില്‍ നാവികസേനയുടെ വിദഗ്ധ സംഘം പരിശോധന നടത്തി. ഡ്രോണ്‍ ആക്രമണം ആണ് ഉണ്ടായതെന്നാണു സംഘത്തിന്റെ കണ്ടെത്തല്‍. കപ്പലിന്റെ പിന്‍ഭാഗത്താണ് ഡ്രോണ്‍ ആക്രമണം ഉണ്ടായത്. തകര്‍ന്ന ഭാഗങ്ങളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button