KeralaLatest NewsNews

ദുരൂഹ സാഹചര്യത്തിൽ സുഹൃത്തുക്കൾ മരിച്ച നിലയിൽ

പാലക്കാട്: ദുരൂഹ സാഹചര്യത്തിൽ സുഹൃത്തുക്കൾ മരിച്ച നിലയിൽ. പാലക്കാട് കാഞ്ഞിരപ്പുഴയിലാണ് സംഭവം. രണ്ടുപേരെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാഞ്ഞിരപ്പുഴ സ്വദേശി കുറുമ്പൻ (56) കുറുമ്പന്റെ സുഹൃത്ത് കരിമ്പുഴ സ്വദേശി ബാലു (45) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Read Also: ‘ഈ അടുത്തകാലത്ത് എനിക്ക് ഇത്രയും ചീത്തപ്പേരുണ്ടാക്കിയ മറ്റൊരു സിനിമയില്ല: നടൻ സിദ്ദിഖ്

കുറുമ്പന്റെ വീട്ടിനുള്ളിൽ വൈകിട്ടോടെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മണ്ണാർക്കാട് പൊലീസെത്തി മൃതദേഹങ്ങൾ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.

Read Also: ‘പിണറായി ഒരു സൈക്കോപാത്ത്’; മറ്റുള്ളവരുടെ രക്തം കണ്ട് ഉന്മാദിക്കുന്നുവെന്ന് കെ. സുധാകരൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button