Latest NewsKeralaNews

ഹ്രസ്വദൂര യാത്രാദുരിതം പരിഹരിക്കാനൊരുങ്ങി റെയിൽവേ, കേരളത്തിന് 6 മെമു കൂടി അനുവദിച്ചേക്കും

മെമു ട്രെയിനുകൾ പ്രധാന റൂട്ടുകളിലാണ് സർവീസ് നടത്താൻ സാധ്യത

തിരുവനന്തപുരം: മലയാളികളുടെ ഹ്രസ്വദൂര യാത്രാദുരിതം പരിഹരിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. ഹ്രസ്വദൂര യാത്രകൾക്കായി 6 മെമു സർവീസുകൾ കൂടി അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം ഉടൻ പരിഗണിച്ചേക്കും. റെയിൽവേ പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റി ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനും, റെയിൽവേ ബോർഡിനും സമർപ്പിച്ചിട്ടുണ്ട്. 6 മെമു സർവീസുകൾ കൂടി കേരളത്തിലേക്ക് എത്തുന്നതോടെ വിദ്യാർത്ഥികളുടെയും, ജോലിക്കാരുടെയും യാത്രാക്ലേശത്തിന് പരിഹാരമാകും.

മെമു ട്രെയിനുകൾ പ്രധാന റൂട്ടുകളിലാണ് സർവീസ് നടത്താൻ സാധ്യത. നിലവിൽ, തിരുവനന്തപുരം, കായംകുളം, കോട്ടയം, കൊച്ചി, ഷൊർണൂർ, കോഴിക്കോട് തുടങ്ങിയ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഷട്ടിൽ സർവീസുകൾക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. മെമു ട്രെയിനുകൾക്ക് പുറമേ, വന്ദേ മെട്രോയും കേരളത്തിന് അനുവദിക്കാൻ സാധ്യതയുണ്ട്. ദീർഘദൂര യാത്രക്കാരെ ലക്ഷ്യമിട്ട് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളും കേരളത്തിന് അനുവദിച്ചേക്കും.

Also Read: സ്ത്രീകൾ അമ്പലത്തിൽ തേങ്ങയുടയ്ക്കാൻ പാടില്ല, കാരണം

shortlink

Related Articles

Post Your Comments

Related Articles


Back to top button