KeralaLatest NewsNews

പുതുവര്‍ഷ രാവിലും വിടാതെ എസ്.എഫ്.ഐ, പ്രതിഷേധം; ഗവർണറെ ‘പാപ്പാഞ്ഞി’ ആക്കി കോലം കത്തിച്ചു

പയ്യാമ്പലം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയുള്ള പ്രതിഷേധം അവസാനിപ്പിക്കാതെ എസ്.എഫ്.ഐ. കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ ഗവർണറുടെ കോലം കത്തിച്ചു. പാപ്പാഞ്ഞി മാതൃകയിലുള്ള കോലമാണ് എസ്.എഫ്.ഐ കത്തിച്ചത്. ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ നടത്തിവന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് കോലം കത്തിക്കല്‍. പാപ്പാഞ്ഞിയുടെ മാതൃകയില്‍ 30 അടി ഉയരത്തില്‍ തീര്‍ത്ത കോലമാണ് ബീച്ചില്‍ എസ്എഫ്‌ഐയുടെ പ്രതിഷേധാഗ്നിയില്‍ കത്തിയമര്‍ന്നത്.

പുതുവര്‍ഷാഘോഷങ്ങളുടെ ഭാഗമായി നിരവധി പേര്‍ എത്തുന്ന ബീച്ചിന്റെ ഒരു ഭാഗത്തായാണ് സംഘടന പ്രതിഷേധം സംഘടിപ്പിച്ചത്. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീയുടെ നേതൃത്വത്തിലാണ് ഗവര്‍ണറുടെ കോലം കത്തിച്ചത്. കഴിഞ്ഞ കുറച്ച് നാളുകളായി ഗവര്‍ണര്‍ക്കെതിരെ വലിയ പ്രതിഷേധമാണ് എസ്എഫ്‌ഐ ഉയര്‍ത്തുന്നത്. സര്‍വകലാശാല സെനറ്റിലേക്ക് സംഘപരിവാറുകാരെ തിരുകി കയറ്റാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്‌ഐ പ്രതിഷേധിക്കുന്നത്.

അതേസമയം, ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് സന്തോഷകരവും ഐശ്വര്യപൂര്‍ണവുമായ പുതുവര്‍ഷമാണ് ഗവർണർ ആശംസിച്ചത്. കേരളത്തിന്റെ പുരോഗതിയും ക്ഷേമൈശ്വര്യങ്ങളും ലക്ഷ്യമാക്കുന്ന ആശയങ്ങളിലും പ്രവര്‍ത്തനത്തിലുമുള്ള നമ്മുടെ ഒത്തൊരുമയെ ദൃഢപ്പെടുത്തി എല്ലാവര്‍‍ക്കും സന്തോഷവും സുരക്ഷിതത്വവും ഉറപ്പാക്കുന്ന വര്‍ഷമാകട്ടെ 2024 എന്ന് ആശംസിക്കുന്നുവെന്ന് ഗവര്‍ണർ സന്ദേശത്തിൽ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button