Latest NewsNewsIndia

പുതുവർഷ ദിനത്തിൽ ആശ്വാസം! വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു

ഡൽഹിയിൽ വാണിജ്യ സിലിണ്ടറിന്റെ പുതുക്കിയ വില 1,755.50 രൂപയാണ്

ന്യൂഡൽഹി: പുതുവർഷ ദിനത്തിൽ പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യ സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോ പാചകവാതക സിലിണ്ടറിന്റെ വിലയിൽ നാലര രൂപയുടെ വരെ കുറവാണ് എണ്ണ കമ്പനികൾ വരുത്തിയിരിക്കുന്നത്. അതേസമയം, ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. വിമാനത്തിന്റെ ഇന്ധനത്തിന്റെ വിലയിൽ മാറ്റമുണ്ട്.

ഡൽഹിയിൽ വാണിജ്യ സിലിണ്ടറിന്റെ പുതുക്കിയ വില 1,755.50 രൂപയാണ്. നേരത്തെ ഇത് 1757 രൂപയായിരുന്നു. മുംബൈയിൽ 1708.50 രൂപയാണ് വില കുറഞ്ഞത്. നേരത്തെ ഇത് 1710 രൂപയായിരുന്നു. ചെന്നൈയിൽ സിലിണ്ടറിന് 1929 രൂപയിൽ നിന്ന് 1924.50 രൂപയായാണ് കുറഞ്ഞത്. കൊൽക്കത്തയിൽ 1868.50 രൂപയാണ് വാണിജ്യ സിലിണ്ടറിന്റെ വില. അതേസമയം, ഡൽഹിയിൽ ഒരു കിലോലിറ്റർ വിമാന ഇന്ധനത്തിന് 1,01,993.17 രൂപയായാണ് കുറഞ്ഞത്.

Also Read: ദേഹത്ത് ചൂടുവെള്ളം ഒഴിച്ചു, നിലത്തിട്ട് വലിച്ചിഴച്ചു; വയോധികയ്ക്ക് അധ്യാപികയായ മകളുടെ പീഡനം – പരാതി നൽകിയത് പേരക്കുട്ടി

shortlink

Related Articles

Post Your Comments

Related Articles


Back to top button