Latest NewsNewsBusiness

കേരളത്തിന്റെ എൽപിജി ക്ഷാമത്തിന് പരിഹാരം! പുതുവൈപ്പിനിലെ എൽപിജി ഇറക്കുമതി ടെർമിനലിൽ ആദ്യ കപ്പൽ എത്തി

ചെഷയർ എന്ന സൗദി അറേബ്യൻ കപ്പലാണ് ടെർമിനൽ ജെട്ടിയിൽ എത്തിയത്

പുതുവൈപ്പിനിൽ നിർമ്മിച്ച പാചകവാതക ഇറക്കുമതി ടെർമിനലിൽ ആദ്യ കപ്പൽ എത്തി. ദീർഘനാളത്തെ കാത്തിരിപ്പുകൾക്കൊടുവിലാണ് എൽപിജി വഹിച്ചുള്ള ആദ്യ കപ്പൽ കരയ്ക്കടുത്തത്. ചെഷയർ എന്ന സൗദി അറേബ്യൻ കപ്പലാണ് ടെർമിനൽ ജെട്ടിയിൽ എത്തിയത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ് ഇറക്കുമതി ടെർമിനലിന്റെ നിർമ്മാണത്തിന് നേതൃത്വം നൽകിയത്. അടുത്ത ഘട്ടത്തിൽ കപ്പലിൽ നിന്ന് എൽപിജി പമ്പ് ചെയ്ത് ടെർമിനലിലെ സംഭരണിയിൽ സൂക്ഷിക്കുന്നതും, സിലിണ്ടറിൽ നിറയ്ക്കുന്ന യൂണിറ്റുകളിലേക്ക് എത്തിക്കുന്നതും സംബന്ധിച്ച പരീക്ഷണം ഉടൻ ആരംഭിക്കുന്നതാണ്.

കപ്പൽ മുഖാന്തരം എൽപിജി എത്തിയതോടെ, കേരളത്തിൽ ഇനി അതിവേഗത്തിൽ എൽപിജി ലഭ്യത ഉറപ്പുവരുത്താൻ സാധിക്കും. പുതുവൈപ്പിൻ ടെർമിനൽ പ്രവർത്തനസജ്ജമാകുന്നതോടെ മംഗളൂരുവിൽ നിന്ന് വാതകവുമായി എത്തുന്ന ബുള്ളറ്റ് ടാങ്കർ ലോറികളെ ആശ്രയിക്കേണ്ട സ്ഥിതി ഒഴിവാക്കാൻ കഴിയുന്നതാണ്. കടുത്ത എതിർപ്പുകളെ തുടർന്ന് ഒന്നര പതിറ്റാണ്ടോളം സമയമെടുത്താണ് ടെർമിനലിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. പദ്ധതി വിജയകരമായതോടെ, എൽഎൻജി ടെർമിനലും, എൽപിജി ടെർമിനലും ഉള്ള അപൂർവ്വം നഗരങ്ങളിൽ ഒന്നായി കൊച്ചി മാറി.

Also Read: അറിഞ്ഞും അറിയാതെയും നമുക്ക് കിട്ടുന്ന പലതരം ശാപങ്ങൾ ഏൽക്കാതെയിരിക്കാൻ നാം ചെയ്യേണ്ട കാര്യങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button