ന്യൂഡല്‍ഹി: ജനങ്ങള്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാവര്‍ക്കും നല്ലൊരു 2024 ആകട്ടെയെന്നും സമൃദ്ധിയും ശാന്തിയും ആരോഗ്യവും നിറഞ്ഞ വര്‍ഷമാകട്ടെ ഇതെന്നും പ്രധാനമന്ത്രി പറഞ്ഞു. എക്സിലൂടെയായിരുന്നു അദ്ദേഹം ആശംസകള്‍ അറിയിച്ചത്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ നേട്ടങ്ങള്‍ കൊയ്ത വര്‍ഷമായിരുന്നു 2023. ജി20 ഉച്ചകോടി മുതല്‍ ചന്ദ്രയാന്‍-3 വരെ ഭാരതത്തിന്റെ യശസുയര്‍ത്തിയ നിരവധി സംഭവവികാസങ്ങള്‍ നടന്നിരുന്നു. രാജ്യത്തിന് വലിയ പ്രതീക്ഷകള്‍ നല്‍കിയാണ് 2024 കടന്നുവന്നിരിക്കുന്നത്.
അതേസമയം, തമോഗര്‍ത്തങ്ങളെക്കുറിച്ച് പഠിക്കാനായി എക്സ്-റേ പോളാരിമീറ്റര്‍ സാറ്റലൈറ്റ് അഥവാ എക്സ്പോസാറ്റ് എന്ന ഉപഗ്രഹം ഇസ്രോ വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നും രാവിലെ 9.10നായിരുന്നു വിക്ഷേപണം.
Post Your Comments