Latest NewsNewsIndia

ജപ്പാൻ ഭൂകമ്പം: മരണസംഖ്യ ഉയരുന്നു, 300-ലേറെ പേർക്ക് പരിക്ക്

കഴിഞ്ഞ തിങ്കളാഴ്ച മുതൽ ഏകദേശം 500 ഓളം തുടർ ചലനങ്ങളാണ് ജപ്പാനിൽ അനുഭവപ്പെട്ടത്

ടോക്കിയോ: ജപ്പാനിലെ ഇഷിക്കാവ പ്രവിശ്യയിൽ ഉണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം ഉയരുന്നു. നിലവിൽ, 65 പേർക്കാണ് ജീവൻ നഷ്ടമായത്. 300-ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ 20 പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിലയിരുത്തൽ. ശക്തമായ മഴയും മണ്ണിടിച്ചലും പ്രദേശത്തെ രക്ഷാപ്രവർത്തനത്തിന് വലിയ രീതിയിലുള്ള വെല്ലുവിളി ഉയർത്തുന്നുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ച മുതൽ ഏകദേശം 500 ഓളം തുടർ ചലനങ്ങളാണ് ജപ്പാനിൽ അനുഭവപ്പെട്ടത്. ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമായ മധ്യ ജപ്പാനിലെ നോട്ടോ ഉപദ്വീപിൽ നിരവധി കെട്ടിടങ്ങൾ തകർന്നിട്ടുണ്ട്. നിലവിൽ, നോട്ടോയുടെ വടക്കേയറ്റത്തുള്ള വാജിമ നഗരം ഒറ്റപ്പെട്ടിരിക്കുകയാണ്. ഏകദേശം 13,000-ലധികം ആളുകൾ താമസിക്കുന്ന ഇഷിക്കാവ പ്രവിശ്യയിലെ സുസു നഗരത്തിലെ 90 ശതമാനം കെട്ടിടങ്ങളും പൂർണ്ണമായോ ഭാഗികമായോ തകർന്ന അവസ്ഥയിലാണ്. വിവിധ ഇടങ്ങളിലായി ആരംഭിച്ചിട്ടുള്ള ഷെൽട്ടറുകളിൽ 31,800-ലേറെ പേരാണ് താമസിക്കുന്നത്. ഇവിടങ്ങളിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ ഭക്ഷണവും വെള്ളവും വിതരണം ചെയ്യുന്നുണ്ട്.

Also Read: ഇറാനിൽ സുലൈമാനിയുടെ ശവകുടീരത്തിന് സമീപം ഇരട്ട സ്ഫോടനം: നൂറിലധികം പേർ കൊല്ലപ്പെട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button