Latest NewsNewsBusiness

വെക്കേഷൻ ആസ്വദിക്കുന്നതിനോടൊപ്പം ഇനി ജോലിയും ചെയ്യാം! ‘വർക്കേഷൻ’ സമ്പ്രദായത്തിന് തുടക്കമിട്ട് ഈ ഏഷ്യൻ രാജ്യം

സാധാരണയായി 90 ദിവസം കാലാവധിയുള്ള ടൂറിസ്റ്റ് വിസയാണ് ദക്ഷിണ കൊറിയ അനുവദിക്കാറുള്ളത്

വെക്കേഷനും വർക്കും ഒരുമിച്ച് ആസ്വദിക്കാൻ കഴിയുന്ന വർക്കേഷൻ സംവിധാനത്തിന് തുടക്കമിട്ടിരിക്കുകയാണ് പ്രമുഖ ഏഷ്യൻ രാജ്യമായ ദക്ഷിണ കൊറിയ. നിലവിൽ, ദക്ഷിണകൊറിയയിലെ നിരവധി കമ്പനികളാണ് ജീവനക്കാർക്ക് ഈ സൗകര്യം വാഗ്ദാനം ചെയ്യുന്നത്. വിദേശികൾക്ക് അവരുടെ മാതൃരാജ്യത്ത് ജോലി നിലനിർത്തിക്കൊണ്ട് രണ്ട് വർഷം വരെ ദക്ഷിണകൊറിയയിൽ താമസിക്കാൻ അനുവദിക്കുന്ന സംവിധാനമാണിത്. ഇതിനായി പുതിയ ഡിജിറ്റൽ നോമാഡ് വിസ കമ്പനി പുറത്തിറക്കിയിട്ടുണ്ട്. അതത് രാജ്യങ്ങളിലെ ദക്ഷിണ കൊറിയൻ എംബസി വഴി പുതിയ വിസയ്ക്കായി അപേക്ഷിക്കാൻ സാധിക്കും.

സാധാരണയായി 90 ദിവസം കാലാവധിയുള്ള ടൂറിസ്റ്റ് വിസയാണ് ദക്ഷിണ കൊറിയ അനുവദിക്കാറുള്ളത്. നോമാഡ് വിസ പ്രകാരം, രാജ്യത്ത് പ്രവേശിച്ച സമയം മുതൽ ഒരു വർഷത്തേക്കാണ് താമസിക്കാൻ കഴിയുക. പിന്നീട് ഒരു വർഷം കൂടി കാലാവധി നീട്ടാൻ സാധിക്കുന്നതാണ്. 18 വയസിനു മുകളിൽ പ്രായമുള്ളവർക്ക് ഈ വിസയ്ക്ക് അപേക്ഷിക്കാനാകും. ഏകദേശം 55 ലക്ഷം രൂപ പ്രതിവർഷ വരുമാനമുണ്ടെന്നതിന്റെ രേഖകൾ, ജോലിയുടെ വിവരങ്ങൾ, ക്രിമിനൽ റെക്കോർഡുകൾ ഒന്നുമില്ലെന്ന രേഖ എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്. ഇതിനോടൊപ്പം 60 ലക്ഷം രൂപ വരെ കവറേജ് വരുന്ന ആരോഗ്യ ഇൻഷുറൻസ് ഉണ്ടായിരിക്കണം.

Also Read: അയോധ്യയില്‍ പ്രാണ പ്രതിഷ്ഠാ ചടങ്ങ് അടുത്തിരിക്കെ രാമക്ഷേത്രം ബോംബ് വച്ച് തകര്‍ക്കുമെന്ന് ഭീഷണി, രണ്ടു പേര്‍ അറസ്റ്റില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button