IdukkiKeralaLatest NewsNews

ചിന്നക്കനാലിൽ കാട്ടാന ആക്രമണം: തോട്ടം തൊഴിലാളിയായ സ്ത്രീക്ക് ദാരുണാന്ത്യം

രാവിലെ തോട്ടത്തിലേക്ക് ജോലിക്ക് പോകുന്നതിനിടെയാണ് പരിമളത്തെ കാട്ടാന ആക്രമിച്ചത്

ഇടുക്കി: ഇടുക്കിയിലെ ചിന്നക്കനാൽ കാട്ടാന ആക്രമണത്തെ തുടർന്ന് തോട്ടം തൊഴിലാളിയായ സ്ത്രീക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. പന്നിയാർ സ്വദേശിനി പരിമളമാണ് മരിച്ചത്. ചിന്നക്കനാലിലെ പണ്ണിയാർ എസ്റ്റേറ്റ് മേഖലയിലാണ് സംഭവം. രാവിലെ തോട്ടത്തിലേക്ക് ജോലിക്ക് പോകുന്നതിനിടെയാണ് പരിമളത്തെ കാട്ടാന ആക്രമിച്ചത്. ഉടൻ തന്നെ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും, ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

ആറ് കാട്ടാനകൾ ഉൾപ്പെടുന്ന കൂട്ടമാണ് മേഖലയിൽ വിന്യസിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം സമാനമായ രീതിയിൽ പടയപ്പ വലിയ തോതിലുള്ള നാശം വിതച്ചിരുന്നു. മൂന്നാറിലെ കന്നിമല എസ്റ്റേറ്റിലെ ലോവർ ഡിവിഷനിലുളള ജനവാസ മേഖലയിലാണ് പടയപ്പ ഇറങ്ങിയത്. അർദ്ധരാത്രി ഇറങ്ങിയ പടയപ്പ പ്രദേശത്തെ കൃഷി ഒന്നടങ്കം നശിപ്പിച്ചിട്ടുണ്ട്. പുതുവർഷത്തിലും പടയപ്പയുടെ ആക്രമണം ഉണ്ടായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പടയപ്പ ജനവാസ മേഖലയിൽ തമ്പടിച്ചിരിക്കുന്നതിനാൽ, വനം വകുപ്പ് ഉടൻ തന്നെ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Also Read: മാപ്പ്, ഇന്ത്യക്കാരുടെ രോഷം ന്യായമായത്, ദയവായി ബഹിഷ്‌കരണ പ്രചാരണം അവസാനിപ്പിക്കണം: അഭ്യർത്ഥനയുമായി മാലിദ്വീപ് എംപി

shortlink

Related Articles

Post Your Comments

Related Articles


Back to top button