Latest NewsKeralaNews

വിദ്യാര്‍ഥിനിയ്ക്കുനേരെ നഗ്നതാപ്രദര്‍ശനം, രഹസ്യഭാഗങ്ങളില്‍ സ്പര്‍ശിച്ചു: ട്യൂഷൻ അധ്യാപകൻ പോക്സോ കേസില്‍ അറസ്റ്റിൽ

വീട്ടുകാര്‍ ചൈല്‍ഡ് ലൈൻ മുഖേന പൊലീസില്‍ പരാതി നല്‍കുകയായിരുന്നു

കൊല്ലം: ട്യൂഷൻ പഠിക്കാനെത്തിയ വിദ്യാര്‍ഥിനിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ അധ്യാപകൻ അറസ്റ്റിൽ. പരവൂര്‍ കലക്കോട് ചക്കവിളയില്‍ കളരി വീട്ടില്‍ ബിനീഷ്(35) ആണ് പോക്സോ കേസില്‍ പരവൂര്‍ പൊലീസിന്റെ പിടിയിലായത്.

ട്യൂഷന്‍ സെന്ററില്‍ അധ്യാപകനായ പ്രതി വിദ്യാര്‍ത്ഥിനിയെ ദുരുദ്ദേശത്തോടെ ട്യൂഷന്‍ സെന്ററിന് സമീപമുള്ള വീട്ടിലേക്ക് കുട്ടിക്കൊണ്ട് പോയി നഗ്നതാ പ്രദര്‍ശം നടത്തുകയും വിദ്യാര്‍ത്ഥിനിയുടെ സ്വകാര്യ ഭാഗങ്ങളില്‍ കടന്നുപിടിക്കുകയായിരുന്നു.

read also: സ്വന്തമായൊരു വിമാനം വാങ്ങാം, പറത്താൻ പൈലറ്റ് ലൈസൻസും വേണ്ട! ആധുനിക സവിശേഷതകൾ ഉള്ള എയർക്രാഫ്റ്റ് വിപണിയിൽ എത്തുന്നു

സംഭവത്തിനുശേഷം കുട്ടിയുടെ പെരുമാറ്റത്തിൽ വ്യത്യാസം തോന്നിയ വീട്ടുകാര്‍ ചൈല്‍ഡ് ലൈൻ മുഖേന പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരവൂര്‍ ഇന്‍സ്‌പെക്ടര്‍ നിസാറിന്റെ നേതൃത്വത്തില്‍ എസ്‌ഐ മാരായ സുജിത്, വിജയകുമാര്‍ എ എസ് ഐ രമേശന്‍ എസ് സിപിഒ സലാഹുദീന്‍ സിപിഒ നെല്‍സണ്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ്. ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button